ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ആദ്യത്തെ പറക്കും കാര്‍ നിരത്തിലിറങ്ങി

Buzz It
2010, ജൂലൈ 15, വ്യാഴാഴ്‌ച

ലോസ്‌ ഏയ്‌ഞ്ചല്‍സ്‌: ലോകത്ത്‌ ആദ്യമായി പറക്കുന്ന കാര്‍ നിരത്തിലിറങ്ങി. മണിക്കൂറില്‍ 115 മൈല്‍ വേഗതയില്‍ പറക്കാന്‍ കഴിയുന്ന ഈ കാര്‍ ലോസ്‌ എയ്‌ഞ്ചല്‍സിലെ ടെറാഫ്യൂജിയ ട്രാന്‍സിഷന്‍ കമ്പനിയാണ്‌ പുറത്തിറക്കിയത്‌. ഏകദേശം 90 ലക്ഷം രൂപ വിലവരുന്ന കാറിന്‌ ഇതിനകംതന്നെ 70 ഓര്‍ഡറുകള്‍ ലഭിച്ചു കഴിഞ്ഞു.
റോഡരികിലും സാധാരണ ഗാരേജുകളിലും പാര്‍ക്കുചെയ്യാവുന്ന ഈ കാറിന്‌ ആകാശത്തു പറക്കുന്നതിന്‌ അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്‌മിനിസ്‌ട്രേഷന്റെ (എഫ്‌ എ എ) അനുമതിയും ലഭിച്ചിട്ടുണ്ട്‌. മടക്കിവയ്‌ക്കാവുന്ന ചിറകുകള്‍ ഘടിപ്പിച്ച കാറിന്‌ 460 മൈല്‍ വരെ ഒറ്റയടിക്കു പറക്കാന്‍ കഴിയും. ഇതിന്റെ ഡ്രൈവര്‍ക്ക്‌ റോഡ്‌ ലൈസന്‍സിനു പുറമെ സ്‌പോര്‍ട്ട്‌ പൈലറ്റ്‌ സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്‌. 400 മീറ്റര്‍ റണ്‍വേയില്‍ നിന്ന്‌ പറന്നുയരാന്‍ കഴിയുന്ന കാറിന്‌ ഏതൊരു ചെറുവിമാനത്താവളത്തിലും ലാന്‍ഡ്‌ ചെയ്യാന്‍ കഴിയും. 5000 ത്തോളം ചെറുവിമാനത്താവളങ്ങളുള്ള അമേരിക്കയില്‍ പറക്കും കാറുകള്‍ വന്‍ വിജയമാകുമെന്നാണ്‌ കമ്പനിയുടെ പ്രതീക്ഷ.
മസാച്ചുസെറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി (എം ഐ ടി)യില്‍ നിന്ന്‌ പഠിച്ചിറങ്ങിയ അഞ്ചുപേര്‍ ചേര്‍ന്നാണ്‌ 2006 ല്‍ ടെറാഫ്യൂജിയ തുടങ്ങിയതെന്ന്‌ കമ്പനി വൈസ്‌ പ്രസിഡന്റ്‌ റിച്ചാര്‍ഡ്‌ ഗെര്‍ഷ്‌ പറഞ്ഞു. `ടെറാഫ്യൂജിയ' എന്ന വാക്കിന്റെ അര്‍ഥംതന്നെ `കരയില്‍ നിന്നുള്ള മോചനം' എന്നാണ്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ