മുംബൈ: കരീന കപൂറിന്റെ ഇ-മെയില്‍ വിലാസം ഹാക്ക് ചെയ്യപ്പെട്ടു. ഏജന്റ് വിനോദിന്റെ ചിത്രീകരണത്തിനായി മൊറോക്കയിലായിരുന്ന കരീന തിരിച്ച് നാട്ടിലെത്തിയ ശേഷമാണ് ഇ-മെയില്‍ വിലാസം ഹാക്ക് ചെയ്യപ്പെട്ടവിവരം അറിയുന്നത്. ഷൂട്ടിംഗ് തിരക്കുകളിലായിരുന്നതിനാല്‍ നെറ്റിന് മുന്നിലെത്താന്‍ കരീനയ്‌ക്ക് കുറച്ചുനാളായി കഴിഞ്ഞിരുന്നില്ല.
ഇന്ത്യയില്‍ തിരിച്ചെത്തിയ കരീന ആദ്യം ചെയ്‌തത് തന്റെ പേഴ്‌സണല്‍ മെയിലുകള്‍ പരിശോധിക്കുകയാണ്. എന്നാല്‍ ഏറെ ശ്രമിച്ചിട്ടും കരീനയ്‌ക്ക് തന്റെ ഇ-മെയിലിലേക്ക് പ്രവേശിക്കാനായില്ല. ഏറെക്കാലമായി കരീന ഉപയോഗിക്കുന്ന പെഴ്‌സണല്‍ മെയില്‍ ഐ ഡി ആയിരുന്നു ഇത്. അതുകൊണ്ടുതന്നെ പാസ്‌വേര്‍ഡ് കരീനയ്‌ക്ക് മനപ്പാഠവുമായിരുന്നു.
ഏതായാലും കരീന ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. ഗോല്‍മാല്‍ മൂന്നിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വീണ്ടും തിരക്കിലായതിനാലാണ് ഇത്. ഇക്കാര്യത്തില്‍ പരാതിനല്‍കുന്നതിനെക്കുറിച്ച് പരിശോധിക്കാന്‍ കരീന നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് കരീനയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.
ലേബലുകള്‍
- എയര്‍ലൈന്‍സ് (39)
- ഓട്ടോമോട്ടീവ് (92)
- ഓഹരി (70)
- കായികം (28)
- കാര്‍ഷികം (11)
- ടെലികോം (25)
- വിനോദം (106)
- വിപണി (68)
- വ്യവസായം (60)
- സാങ്കേതികം (89)
- സാമൂഹികം (98)
- സാമ്പത്തികം (155)
- സിനിമ (398)
- റിയല്‍ എസ്റ്റേറ്റ് (9)
ജനപ്രിയ പോസ്റ്റുകള്‍
advt
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)









0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ