മുംബൈ: കരീന കപൂറും ഷാഹിദ് കപൂറും തകര്‍ത്തഭിനയിച്ച മിലേംഗേ മിലേംഗേയുടെ നിര്‍മാതാവ് കോടതികയറുന്നു. പ്രസാദ് ധോക്ക് എന്ന സാധരണക്കാരനാണ് മാനസിക പീഡനത്തിന് ഈ ചിത്രത്തിന്റെ നിര്‍മാതാക്കളെ കോടതി കയറ്റാന്‍ ഒരുങ്ങുന്നത്.
ചിത്രത്തില്‍ കരീനയുടെ മൊബൈല്‍ നമ്പറായി നല്‍കിയിരിക്കുന്നത് പ്രസാദിന്റെ നമ്പര്‍ ആണ്. ചിത്രം റിലീസ് ചെയ്‌തതോടെ പ്രസാദിന് ഇരിക്കപ്പൊറുതിയില്ലാതായി. കരീനയുടെ നമ്പര്‍ എന്നവിശ്വസാത്തില്‍ ആരാധകര്‍ വിളിയോടെ വിളിതന്നെ. മൊബൈല്‍ കരീനയ്‌ക്ക് കൈമാറാത്തതിന് പ്രസാദിനെ കണക്കറ്റു ശകാരിക്കുന്നവരുമുണ്ട്. ഇത് കരീനയുടെ നമ്പര്‍ അല്ലെന്നുപറഞ്ഞ് പ്രസാദ് മടുത്തു.
തുടര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാതാക്കളുമായി ബന്ധപ്പെട്ടത്. ഇക്കാര്യത്തില്‍ അവരുടെ ഭാഗത്തുനിന്നും എന്തെങ്കിലും വിശദീകരണം പുറപ്പെടുവിക്കണമെന്നും കരീനയുടെ ആരാധകരില്‍നിന്നും തന്നെ രക്ഷിക്കണമെന്നും പ്രസാദ് അഭ്യര്‍ത്ഥിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് നിര്‍മാതാക്കള്‍ക്കെതിരെ മാനസിക പീഡനത്തിന് കോടതിയെ സമീപിക്കാന്‍ പ്രസാദ് തീരുമാനിച്ചത്.
ലേബലുകള്‍
- എയര്‍ലൈന്‍സ് (39)
- ഓട്ടോമോട്ടീവ് (92)
- ഓഹരി (70)
- കായികം (28)
- കാര്‍ഷികം (11)
- ടെലികോം (25)
- വിനോദം (106)
- വിപണി (68)
- വ്യവസായം (60)
- സാങ്കേതികം (89)
- സാമൂഹികം (98)
- സാമ്പത്തികം (155)
- സിനിമ (398)
- റിയല്‍ എസ്റ്റേറ്റ് (9)
ജനപ്രിയ പോസ്റ്റുകള്‍
advt
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)









0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ