
ലോകത്ത് ഏറ്റവും വേഗതയേറിയ കാറും ബുഗാറ്റി വെയ്‌റോണിനാണ്. മണിക്കൂറില്‍ 407 കിലോമീറ്ററാണ് ഈ കാറിന്റെ പരമാവധി വേഗത. സ്‌റ്റാര്‍ട്ട് ചെയ്‌ത് രണ്ടര സെക്കന്‍ഡുകൊണ്ട് വേഗത 100 കിലോമീറ്റര്‍ സ്‌പീഡില്‍ എത്താനുള്ള സജ്ജീകരണങ്ങളും ഈ കാറിലുണ്ട്. 16 സിലിണ്ടറുകളുള്ള എട്ട് ലിറ്റര്‍ എന്‍ജിനാണ് ബുഗാറ്റി വെയ്‌റോണില്‍ ഉപയോഗിച്ചിട്ടുള്ളത്.
യൂറോപ്പിലും അമേരിക്കയിലും മധ്യ ഏഷ്യയിലുമൊക്കെ ഇതിനകം തരംഗമായിക്കഴിഞ്ഞ ബുഗാറ്റി വെയ്‌റോണിന്റെ ഇന്ത്യയിലെ വിതരണാവകാശം എക്‌സിക്യുട്ടീവ് മോട്ടോഴ്‌സിനാണ്. കാറുകളോടുള്ള ഭ്രമം കൂടുന്ന ഇന്ത്യന്‍ യുവജനതയിലാണ് ബുഗാറ്റി വെയ്‌റോണിന്റെ പ്രതീക്ഷ. ഇന്ത്യന്‍ വിപണിയില്‍ ആഡംബര കാറുകളുടെ വില്‍പനയ്‌ക്ക് വന്‍വളര്‍ച്ചയാണ് ഇപ്പോഴുള്ളത്. പ്രതിവര്‍ഷം 25 ശതമാനത്തിന്റെ വളര്‍ച്ച ആഡംബര കാര്‍ വിപണിയില്‍ ഉണ്ടാകുന്നുണ്ട്.
ആദ്യവര്‍ഷംതന്നെ ഇന്ത്യയില്‍ 60 നും 80 നും ഇടയ്‌ക്ക് ബുഗാറ്റി വെയ്‌റോണ്‍ വിറ്റുപോകുമെന്നാണ് പ്രതീക്ഷയെന്ന് എക്‌സിക്യുട്ടീവ് മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ സത്യ ബഗ്ല പറഞ്ഞു. ഇതിനകം നിരവധി അന്വേഷണങ്ങള്‍ ഇന്ത്യാക്കാരില്‍നിന്നും ലഭിച്ചുകഴിഞ്ഞു. ഇത്തരം അന്വേഷണങ്ങളാണ് കാര്‍ ഇന്ത്യയില്‍ എത്തിക്കുന്നതിന് കമ്പനിയെ പ്രേരിപ്പിച്ചത്.
ആവശ്യക്കാര്‍ ഓര്‍ഡര്‍ നല്‍കിയാല്‍ ഫ്രാന്‍സിലെ മോള്‍ഷിമിലുള്ള പ്ലാന്റില്‍നിന്നും കാര്‍ വരുത്തിനല്‍കുകയാണ് ചെയ്യുന്നത്. ബുക്ക് ചെയ്‌ത് എട്ടുമുതല്‍ 10 മാസംവരെ ഇതിന് കാത്തിരിക്കേണ്ടിവരുമെന്നം സത്യ ബഗ്ല സൂചിപ്പിച്ചു.
RELATED STORIES
1 comments:
എനിക്കും ഒന്നു ബുക്ക് ചെയ്യണം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ