ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഗോസിപ്പ്‌: മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തണം

Buzz It
2010, ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

മുംബൈ: താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന്‌ സാക്ഷി പ്രധാന്‍. ഞാന്‍ എന്തിന്‌ ഇപ്പോഴേ ഗര്‍ഭിണിയാകണം. എനിക്ക്‌ 21 വയസേ ആയിട്ടുള്ളൂ. കരിയറില്‍ ഏറെമുന്നോട്ടുപോകാനുണ്ട്‌. അതിനിടയില്‍ ഗര്‍ഭിണിയാകാനോ. അങ്ങനെ സംഭവിച്ചിട്ടില്ല, അടുത്തിടെയൊന്നും ഗര്‍ഭിണിയാകാന്‍ ഉദ്ദേശവുമില്ല - സാക്ഷി പറയുന്നു.
എന്തിനാണ്‌ എന്നും എന്റെ പേര്‌ വിവാദങ്ങളിലേക്ക്‌ വലിച്ചിഴക്കുന്നത്‌ എന്ന്‌ എനിക്കറിയില്ല. ഏതായാലും എനിക്കെതിരെ കഥകളിറക്കുന്നവരെ കാണാന്‍ കാത്തിരിക്കുകയാണ്‌ ഞാന്‍. എനിക്കും കുടുംബമുണ്ടെന്നും വ്യക്തി ജീവിതമുണ്ടെന്നും അവര്‍ എന്തേ മനസിലാക്കത്തത്‌.
എന്നെകുറിച്ച്‌ എന്ത്‌ ഗോസിപ്പിറങ്ങിയാലും ഞാന്‍ ഭയക്കാറില്ല. പക്ഷേ ഗോസിപ്പുകള്‍ എന്നെ അകറ്റിനിര്‍ത്താന്‍ ജനങ്ങളെ പ്രേരിപ്പിക്കുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ട്‌.
എപ്പോഴും മുഖ്യധാരയില്‍ നില്‍ക്കാനായി വിവാദങ്ങള്‍ ഉണ്ടാക്കുന്ന വ്യക്തിയല്ല ഞാന്‍. എന്നിട്ടും അങ്ങനെ സംഭവിക്കുന്നുവെങ്കില്‍, ആത്മപരിശോധന നടത്തേണ്ടത്‌ ആ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളാണ്‌. കേള്‍ക്കുന്ന കഥകള്‍ ശരിയാണോയെന്ന്‌ പരിശോധിക്കാന്‍പോലും നില്‍ക്കാതെയാണ്‌ മാധ്യമങ്ങള്‍ അവ വാര്‍ത്തയാക്കുന്നതെന്നും സാക്ഷി പ്രധാന്‍ കുറ്റപ്പെടുത്തി.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ