ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കുടുംബജീവിതത്തിലെ പാളിച്ച കാശക്കാന്‍ ടി വിക്കാര്‍ ശ്രമിക്കുന്നു: ജ്വാല

Buzz It
2010, സെപ്റ്റംബർ 26, ഞായറാഴ്‌ച

മുംബൈ: ടെലിവിഷനുകളിലെ റിയാലിറ്റി ഷോ താനിഷ്ടപ്പെടുന്നില്ലെന്ന്‌ പ്രമുഖ ബാഡ്‌മിന്റണ്‍ താരം ജ്വാല ഗുട്ടാ. പറയുക മാത്രമല്ല, നൃത്തം അധിഷ്ടിതമായ ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനുള്ള ഓഫര്‍ കൈയോടെ നിരസിക്കുകയും ചെയ്‌തു ജ്വാല.
10 ദിവസം മുമ്പാണ്‌ ത്സലക്ക്‌ദിഖാലാ ജാ എന്ന റിയാലിറ്റിഷോയില്‍ അഭിനയിക്കാന്‍ ഓഫര്‍ ലഭിച്ചത്‌. എന്നാല്‍ റിയാലിറ്റി ഷോകള്‍ എന്റെ വിഷയമല്ല. ഉടന്‍ ആരംഭിക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗയിംസിനെക്കുറിച്ചാണ്‌ എന്റെ ചിന്തകള്‍. ഇത്‌ കൂടാതെ രണ്ട്‌ റിയാലിറ്റി ഷോകളില്‍നിന്നും ഓഫര്‍ ലഭിച്ചു. അവയും നിരസിക്കുകയാണ്‌.
തെറ്റായ കാരണങ്ങളാല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ്‌ ഞാനിപ്പോള്‍. എന്റെ വ്യക്തിജീവിതത്തെ കച്ചവടമാക്കാനാണ്‌ റിയാലിറ്റിഷോക്കാര്‍ ശ്രമിക്കുന്നത്‌. ഞാന്‍ രണ്ട്‌വര്‍ഷമായി ലോക ആറാം നമ്പര്‍ താരമാണ്‌. അന്നൊന്നും ആര്‍ക്കും എന്നെ ആവശ്യമില്ലായിരുന്നു. ഇല്ലാത്ത വാര്‍ത്തകള്‍ എന്റെ കുടുംബജീവിതം തകര്‍ത്തപ്പോള്‍ എല്ലാവര്‍ക്കും എന്നെ വേണം- ജ്വാല പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ മുന്‍ക്യാപ്‌ടന്‍ മുഹമ്മദ്‌ അസറുദ്ദീനുമായി ജ്വാല പ്രണയത്തിലാണെന്ന്‌ നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ വര്‍ത്തകള്‍ ജ്വാലയുടെ കുടുംബജീവിതം താറുമാറാക്കുകയും ചെയ്‌തു. ബാഡ്‌മിന്റണ്‍താരമായ ഭര്‍ത്താവ്‌ ചേതന്‍ ആനന്ദ്‌ വിവാഹമോചനം നേടിപ്പോവുകയും ചെയ്‌തു. ഇതോടെയാണ്‌ ചാനലുകള്‍ ജ്വാലയ്‌ക്ക്‌ പിന്നാലെ കൂടിയത്‌.

1 comments:

chayamukhi പറഞ്ഞു...

ജീവിതം രസിപ്പനുള്ള നാരകം??? വ്യക്തിയെ വെറുതെ വിടാതെ സമൂഹ മനസു മാറില്ല
ഉറച്ച നല്ല തീരുമാനം...ഉദാത്തം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ