ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ദയവായി എന്റെ ആല്‍ബം വാങ്ങരുത്‌; അതിലെന്റ ഹൃദയമില്ല

Buzz It
2010, ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

ടോക്കിയോ: അടുത്തമാസം വിപണിയിലിറങ്ങുന്ന തന്റെ സംഗീത ആല്‍ബം വാങ്ങരുതെന്ന്‌ ഗായിക ഹിക്കാരു ഉദാദ. സംഗീത പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ആല്‍ബമാണ്‌ വാങ്ങരുതെന്ന്‌ ഗായിക ഉപദേശിക്കുന്നത്‌. യൂണിവേഴ്‌സല്‍ ജപ്പാന്‍ പുറത്തിറക്കുന്ന `ഉദാദ ദി ബെസ്‌റ്റ്‌' എന്ന കാസറ്റിന്റെ പ്രകാശനചടങ്ങ്‌ നവംബര്‍ 24 നാണ്‌ നടക്കേണ്ടത്‌.
``എന്റെ ആരാധകരോട്‌ എനിക്ക്‌ ഒന്നേ പറയാനുള്ളൂ, ദയവായി ഈ കാസറ്റ്‌ വാങ്ങരുത്‌. എന്റെ ഹൃദയമില്ലാതെയാണ്‌ ആ കാസറ്റ്‌ റിലീസ്‌ ചെയ്യാന്‍ പോകുന്നത്‌. അതുകൊണ്ടുതന്നെ ഇപ്പോള്‍ ആ കാസറ്റ്‌ വാങ്ങിയാല്‍ നഷ്ടമായിരിക്കും. ആരെങ്കിലും കാസറ്റിനായി മുന്‍കൂര്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടങ്കില്‍ തത്‌കാലം ഡെലിവറി ചെയ്യരുതെന്ന്‌ പറയണം' - ഹിക്കാരു ഉദാദ പറയുന്നു.
ഹിക്കാരുവിന്റെ മറ്റൊരു ആല്‍ബവും അന്നുതന്നെ റിലീസ്‌ ചെയ്യുന്നുണ്ട്‌. `ഉദാദ ഹിക്കാരു സിംഗിള്‍ കളക്ഷന്‍' വോള്യം 2 ആണ്‌ അന്ന്‌ റിലീസ്‌ ചെയ്യുന്നത്‌. ഇതേദിവസംതന്നെ `ഉദാദ ദി ബെസ്‌റ്റ്‌' റിലീസ്‌ ചെയ്യുന്നതാണ്‌ ഹിക്കാരുവിനെ പ്രകോപിപ്പിച്ചത്‌. പ്രകാശന ചടങ്ങ്‌ നീട്ടിവയ്‌ക്കണമെന്ന്‌ ഹിക്കാരു അഭ്യര്‍ത്ഥിച്ചുവെങ്കിലും യൂണിവേഴ്‌സല്‍ വഴങ്ങിയില്ല. തുടര്‍ന്നാണ്‌ കാസറ്റ്‌ വാങ്ങരുതെന്ന അഭ്യര്‍ത്ഥനയുമായി തന്റെ ആരാധകരെ സമീപിക്കാന്‍ ഹിക്കാരു തയ്യാറായത്‌.
ജപ്പാനില്‍ ഏറ്റവുമധികം ആരാധകരുള്ള ഗായികയാണ്‌ ഹിക്കാരു. ഇടയ്‌ക്ക്‌ ഗാനാലാപനം താന്‍ അവസാനിപ്പിക്കുന്നുവെന്ന്‌ ഹിക്കാരു തന്റെ ബ്ലോഗില്‍ കുറിച്ചിട്ടു. അന്ന്‌ 24 മണിക്കൂറിനിടെ ഒരു മല്ല്യണിലധികം ഹിറ്റുകളാണ്‌ ഹിക്കാരുവിന്റെ ബ്ലോഗിലുണ്ടായത്‌.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ