ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

വിക്കിയെ വിശ്വസിക്കരുത്‌: ദിവ്യദത്ത

Buzz It
2010, സെപ്റ്റംബർ 21, ചൊവ്വാഴ്ച

മുംബൈ: വിക്കിപീഡിയയെ വിശ്വസിക്കരുതെന്ന്‌ ബോളിവുഡ്‌ താരം ദിവ്യദത്ത. അതില്‍ വരുന്നതൊന്നും 100 ശതമാനം സത്യമായിരിക്കില്ല. എന്തുകള്ളവും അതില്‍ വരുമെന്നും ദിവ്യദത്ത പറഞ്ഞു.
സ്വന്തം അനുഭവം തന്നെയാണ്‌ വിക്കിപീഡിയക്കെതിരെ രംഗത്തുവരാന്‍ ദിവ്യദത്തയെ പ്രേരിപ്പിച്ചത്‌. ഇനിയും വിവാഹം കഴിഞ്ഞിട്ടില്ലാത്ത ദിവ്യയെ വിക്കിപീഡിയ ഭര്‍തൃമതിയാക്കി. ഡല്‍ഹി 6 ലെ നായികയാ ദിവ്യയ്‌ക്ക്‌ വിവാഹമെന്നത്‌ ജീവിതത്തിലെ ഏറ്റവും സുന്ദരമായ മുഹൂര്‍ത്തമാണ്‌. ആ മുഹൂര്‍ത്ത്‌തിനായി കാത്തിരിക്കുമ്പോഴാണ്‌ ദിവ്യയുടെ ജീവചരിത്രത്തില്‍ വിക്കിപീഡയ അവരെ വിവാഹിതരാക്കിയത്‌.
ദിവ്യയുടെ ഭര്‍ത്താവിനെയും വിക്കി പരിചയപ്പെടുത്തുന്നുണ്ട്‌. ആദര്‍ശ്‌ രഘുറാം. അതാരാണെന്ന്‌ എത്ര ആലോചിച്ചിട്ടും ദിവ്യക്ക്‌ മനസിലായിട്ടില്ല. അങ്ങനെയൊരാളെ പരിചയപ്പെട്ടതായിപോലും ഓര്‍മ്മവരാത്തതിനാല്‍ പരാതിയുമായി ദിവ്യ രംഗത്തിറങ്ങി. അതോടെ പറ്റിയ അബദ്ധം വിക്കി സ്വയം തിരുത്തുകയും ചെയ്‌തു.
തന്റെ കാര്യം അറിഞ്ഞതുകൊണ്ട്‌ തിരുത്തിക്കാനായി. അപ്പോള്‍ മറ്റുള്ളവരുടെ കാര്യം എന്തായിരിക്കും. ആരുടെയൊക്കെ പേരില്‍ എന്തെല്ലാം കള്ളങ്ങളായിരിക്കും അതില്‍ എഴുതിപിടിപ്പിച്ചിട്ടുണ്ടാകുക. അതുകൊണ്ട്‌ വിക്കിപീഡിയയെ വിശ്വസിക്കാതിരിക്കുന്നതാണ്‌ ബുദ്ധിയെന്ന്‌ ദിവ്യദത്ത പറയുന്നു.

1 comments:

keralafarmer പറഞ്ഞു...

മലയാളം വിക്കിപീഡിയയുടെ അഡ്മിനിസ്ട്രേറ്റര്‍മാര്‍ അറിഞ്ഞുകോണുമോ ഈ വിഷയം? അവര്‍ ചിലപ്പോള്‍ ആംഗലേയത്തില്‍ നിന്ന് മലയാളത്തില്‍ പരിഭാഷപ്പെടുത്തിക്കാണും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ