ബെര്‍ലിന്‍: ഗൂഗിളിന്റെ പുതിയ സേവനമായ സ്‌ട്രീറ്റ്‌വ്യൂനെതിരെ ജര്‍മിനിയും നടപടിക്കൊരുങ്ങുന്നു. തങ്ങളുടെ സ്വകാര്യത നെറ്റിലൂടെ പരസ്യമാക്കുന്നതിന് ഗൂഗിളിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ചെയ്‌ത് മുന്നോട്ടുപോകുന്നതിനെക്കുറിച്ചാണ് ജര്‍മന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. സ്‌ട്രീറ്റ് വ്യൂനെതിരായ ജനങ്ങളുടെ പ്രതിഷേധംതന്നയാണ് ഇതിന് കാരണം. രണ്ട് ലക്ഷം പരാതികളാണ് സ്‌ട്രീറ്റ്‌വ്യൂനെതിരെ സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്.
അനധികൃതമായി തെരുവുകളുടെ ചിത്രങ്ങള്‍ പകര്‍ത്തിയതിന് ഗൂഗിളിനെതിരെ അന്വേഷണം നടത്തുന്ന രണ്ടാമത്തെ രാജ്യമാണ് ജര്‍മിനി. ഇറ്റലിയാണ് ആദ്യം അന്വേഷണം പ്രഖ്യാപിച്ചത്. ഹാംബര്‍ഗ് തെരുവിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയതാണ് ജര്‍മിനി ഗൗരവതരമായി കാണുന്നത്. ഇവ പകര്‍ത്തിയതിന്റെ ഹാര്‍ഡ് ഡിസ്‌ക് ഹാജരാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചുവെങ്കിലും ഗൂഗിള്‍ അത് അവഗണിക്കുകയായിരുന്നു.
സ്‌ട്രീറ്റ്‌വ്യൂന്റെ മറവില്‍ പ്രദേശത്തെ വ്യക്തിപരമായ വിവരങ്ങളും വയര്‍ലെസ് ശൃംഖലയിലൂടെ ഗൂഗിള്‍ ചോര്‍ത്തിയതാണ് പ്രതിഷേധം വ്യാപകമാക്കിയത്. വെബ്‌സൈറ്റുകളുടെയും പേഴ്‌സണല്‍ ഈമെയിലുകളുടെയും വിവരങ്ങള്‍വരെ ഗൂഗിള്‍ ഇങ്ങനെ ചോര്‍ത്തിയെടുത്തിട്ടുണ്ട്. എന്നാല്‍ ഇത് ഒരു പ്രോഗ്രാമിലുണ്ടായ പിഴവ്‌മൂലം സംഭവിച്ചതാണെന്നും അവ നശിപ്പിച്ചുകളയാന്‍ തങ്ങള്‍ തയ്യാറാണെന്നുമാണ് ഗൂഗിള്‍ പറയുന്നത്.
ലേബലുകള്‍
- എയര്‍ലൈന്‍സ് (39)
- ഓട്ടോമോട്ടീവ് (92)
- ഓഹരി (70)
- കായികം (28)
- കാര്‍ഷികം (11)
- ടെലികോം (25)
- വിനോദം (106)
- വിപണി (68)
- വ്യവസായം (60)
- സാങ്കേതികം (89)
- സാമൂഹികം (98)
- സാമ്പത്തികം (155)
- സിനിമ (398)
- റിയല്‍ എസ്റ്റേറ്റ് (9)
ജനപ്രിയ പോസ്റ്റുകള്‍
advt
സ്‌ട്രീറ്റ്‌വ്യൂ: ഗൂഗിളിനെതിരെ നടപടിക്ക് ജര്‍മിനിയും

Posted by
DHAARRII
at
7:46 AM
Labels: സാങ്കേതികം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)






0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ