135.42 പോയിന്റ് ഉയര്‍ന്ന സെന്‍സെക്‌സ് 20,041.25 പോയിന്റിലാണ് ഇപ്പോള്‍ വ്യാപാരം നടത്തുന്നത്. 36.40 പേയിന്റ് ഉയര്‍ച്ചയിലൂടെ 6,016.85 പോയിന്റിലാണ് നിഫ്‌ടി.
വിദേശ ധനകാര്യ സ്‌ഥാപനങ്ങളുടെ വന്‍ നിക്ഷേപമാണ് ഓഹരി വിപണിയിലെ ഈ കുതിപ്പിനു കാരണം. വിദേശ സ്‌ഥാപനങ്ങളുടെ നിക്ഷേപം (എഫ്‌ഐഐ) ഈ മാസം 17 വരെ 71,000 കോടി രൂപ (1560 കോടി ഡോളര്‍) യാണ്. കഴിഞ്ഞ വര്‍ഷം ഇത് 83,400 കോടി രൂപയുടെ നിക്ഷേപം ലഭിച്ചിരുന്നു. ഈ മാസം ആദ്യ രണ്ടാഴ്‌ചയില്‍ മാത്രം 12,442 കോടി രൂപയാണ് ഓഹരിവിപണിയിലെ വിദേശ നിക്ഷേപം.
സെന്‍സെക്‌സ് അതിന്റെ പാരമ്യം കണ്ടത് 2008 ജനുവരി 17 ന് ആയിരുന്നു; 21,206 പോയിന്റ്. ഈ നിലതുടര്‍ന്നാല്‍ 21,000 പോയിന്റില്‍ എത്താന്‍ സെന്‍സെക്‌സിന് അധികസമയം വേണ്ടിവരില്ലെന്നാണ് സൂചനകള്‍.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ