ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

യു എ യില്‍ ബ്ലാക്ക്‌ബെറിക്ക്‌ വിലക്ക്‌ 11 മുതല്‍

Buzz It
2010, സെപ്റ്റംബർ 21, ചൊവ്വാഴ്ച

ദുബായ്‌: ബ്ലാക്ക്‌ബെറിയുടെ അധികസേവനങ്ങള്‍ക്ക്‌ വിലക്കേര്‍പ്പെടുത്താന്‍ യു എ ഇ തയ്യാറെടുക്കുന്നു. ബ്ലാക്ക്‌ബെറിയിലൂടെ അയക്കുന്ന മെയിലുകളും എസ്‌ എം എസുകളും പരിശോധിക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക്‌ അവസരമൊരുക്കാന്‍ റിം തയ്യാറാകാത്തതിനെ തുടര്‍ന്നാണ്‌ നടപടി. എത്രയും വേഗം ഇതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ ഒട്‌ടോബര്‍ 11 മുതല്‍ ബ്ലാക്ക്‌ബെറിയുടെ സര്‍വീസുകള്‍ക്ക്‌ തടസം നേരിടുമെന്ന്‌ സര്‍ക്കാര്‍ ഓര്‍മിപ്പിച്ചുകഴിഞ്ഞു. ബ്ലാക്ക്‌ബെറിയിലൂടെ നല്‍കുന്ന അധിക സര്‍വീസുകള്‍ക്ക്‌ ഒക്‌ടോബര്‍ മുതല്‍ വിലക്ക്‌ ഏര്‍പ്പെടുത്തുമെന്ന്‌ കഴിഞ്ഞ ഓഗസ്‌റ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും ഇക്കാര്യത്തില്‍ കാര്യമായ ചര്‍ച്ചയ്‌ക്കോ, ആവശ്യം നടപ്പിലാക്കാനുള്ള നടപടികളോ റിമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ്‌ യു എ ഇ അധികൃതര്‍ വിലക്കിന്റെ തീയതി പ്രഖ്യാപിക്കുന്നത്‌. യു എ ഇയില്‍ അഞ്ച്‌ ലക്ഷം പേരാണ്‌ ബ്ലാക്ക്‌ബെറി ഉപയോഗിക്കുന്നത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ