ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഉണ്ണികൃഷ്‌ണെന അടിക്കണമെന്ന്‌ വിനയന്‍ പറഞ്ഞു: റൂബന്‍

Buzz It
2010, സെപ്റ്റംബർ 21, ചൊവ്വാഴ്ച

കൊച്ചി: സംവിധായകന്‍ വിനയന്‍ തന്നെ വഞ്ചിച്ചുവെന്ന ആരോപണവുമായ യക്ഷിയും ഞാനും സിനിമയുടെ നിര്‍മാതാവ്‌ റൂബന്‍ ഗോമസ്‌ രംഗത്തെത്തി. യക്ഷിയും ഞാനും എന്ന സിനിമയുടെ നിര്‍മാണവുമായി ബന്‌ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ക്ക്‌ കാരണം ഫെഫ്‌ക്ക പ്രസിഡന്റായ ബി ഉണ്ണികൃഷ്‌ണനാണെന്നും അയാളെ കായികമായി കൈകാര്യംചെയ്യാന്‍ വിനയന്‍ തന്നെ പ്രേരിപ്പിച്ചുവെന്നും റൂബന്‍ ആരോപിച്ചു.
ചിത്രത്തിന്റെ അവകാശം തെലുങ്കില്‍ വില്‍ക്കാന്‍ വിനയന്‍ ഒറ്റക്ക്‌ ശ്രമം നടത്തിയപ്പോഴാണ്‌ വഞ്ചനയുടെ ആഴം മനസിലായത്‌. ഇതറിഞ്ഞ്‌ ചിത്രത്തിന്റെ ഹാര്‍ഡ്‌ ഡിസ്‌ക്‌ ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ വിനയന്‍ തയാറായില്ല. തുടര്‍ന്ന്‌ സമ്മര്‍ദ്ദം ചെലുത്തിയാണ്‌ ഡിസ്‌ക്‌ വാങ്ങിയെടുത്തത്‌. ചിത്രം സംവിധാനം ചെയ്യുന്നതിന്‌ ഇരുപത്‌ ലക്ഷം രൂപയാണ്‌ പ്രതിഫലമായി ആവശ്യപ്പെട്ടിരുന്നത്‌. സെന്‍സറിംഗിന്‌ മുമ്പ്‌ തന്നെ 21 ലക്ഷം രൂപ വാങ്ങിയെടുക്കാന്‍ വിനയന്‍ മടിച്ചില്ല.
ചിത്രത്തിന്റെ സാറ്റലൈറ്റ്‌ റൈറ്റ്‌ അടക്കം 2.10 കോടി രൂപ ലഭിച്ചെന്ന്‌ വിനയന്‍ അവകാശപ്പെടുമ്പോള്‍ വിവിധ അവകാശങ്ങളായി തനിക്ക്‌ ഇതുവരെ ലഭിച്ചിരിക്കുന്നത്‌ 15 ലക്ഷം രൂപ മാത്രമാണ്‌. സാറ്റലൈറ്റ്‌ അവകാശം ഇതുവരെ ആര്‍ക്കും കൈമാറിയിട്ടില്ല. തീയേറ്റര്‍ ഷെയറായി 95 ലക്ഷം രൂപ    more...
ലഭിച്ചിരിക്കുന്നത്‌ വിതരണക്കാരന്റെ വിഹിതത്തിന്‌ പോലും തികയില്ല.
ഓണച്ചിത്രങ്ങളില്‍ ഏറ്റവുമധികം ഹിറ്റായത്‌ തന്റെ ചിത്രമാണെങ്കിലും വിനയന്റെ തെറ്റായ നടപടികളും വഞ്ചനയും മൂലം സാമ്പത്തികമായി താന്‍ നഷ്‌ടത്തിലേക്ക്‌ കൂപ്പു കുത്തിയിരിക്കുകയാണെന്ന്‌ റൂബന്‍ ഗോമസ്‌ പറഞ്ഞു.
ചിത്രം തീയേറ്ററുകളിലെത്തിക്കാന്‍ തടസമായതും വിനയന്റെ സംഘടനകളുമായുള്ള തര്‍ക്കവും പിടിവാശിയുമാണ്‌. സംഘടനാതര്‍ക്കത്തിലേക്ക്‌ തന്നെയും വലിച്ചിഴക്കണമെന്നായിരുന്നു വിനയന്റെ താല്‍പര്യം. കോടതിയില്‍ പോകാന്‍ വിനയന്‍ നിര്‍ബന്ധിച്ചെങ്കിലും താന്‍ വഴങ്ങിയില്ല. കേരള ഫിലിം ചേംബര്‍, പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍, ഡിസ്‌ട്രിബ്യൂട്ടേഴ്‌സ്‌ അസോസിയേഷന്‍, എക്‌സിബിറ്റേഴ്‌സ്‌ അസോസിയേഷന്‍, എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്‍ എന്നിവയുമായി താന്‍ തന്നെ ചര്‍ച്ച നടത്തി ചിത്രം തീയേറ്ററുകളിലെത്തിക്കാന്‍ വഴിയൊരുക്കുകയായിരുന്നു. ചിത്രം തീയേറ്ററുകളിലെത്തിക്കാന്‍ സഹായിച്ച ഈ സംഘടനകളോട്‌ കടപ്പാടുണ്ടെന്ന്‌ റൂബന്‍ ഗോമസ്‌ പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ