കൊച്ചി: ഫെഫ്‌ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്‌ണനെ ആക്രമിക്കാന്‍ താന്‍ പ്രേരിപ്പിച്ചെന്ന് ആരോപിച്ച നിര്‍മാതാവ് റൂബന്‍ ഗോമസിനെതിരെ മാനനഷ്‌ടക്കേസ് നല്‍കുമെന്ന് സംവിധായകന്‍ വിനയന്‍. ഒരു സൂപ്പര്‍താരവും ഫെഫ്‌കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ ചില നിര്‍മാതാക്കളുമാണ് റൂബന്‍ ഗോമസിനെ കൊണ്ട് ഇതെല്ലാം പറയിക്കുന്നതെന്നും വിനയന്‍ ആരോപിച്ചു.
തന്നെക്കൊണ്ട് പടമെടുപ്പിക്കില്ലെന്ന് പറഞ്ഞവരുടെ കൂട്ടത്തിലേക്ക് തന്റെ പടത്തിന്റെ നിര്‍മാതാവ് മലക്കം മറിഞ്ഞതില്‍ ഖേദമുണ്ട്. ബി ഉണ്ണിക്കൃഷ്‌ണനെ തല്ലണമെന്ന് പൊട്ടിത്തെറിച്ചത് റൂബന്‍ ഗോമസാണ്. യക്ഷിയും ഞാനും ചിത്രീകരിക്കുന്നതിനിടെ ക്യാമറ കാണാതാവുകയും മറ്റ് പല പ്രശ്‌നങ്ങളുണ്ടാകുകയും ചെയ്‌തപ്പോഴായിരുന്നു ഇത്.
ഉണ്ണിക്കൃഷ്‌ണനെ കൈകാര്യം ചെയ്യാന്‍ തനിക്ക് റൂബന്‍ ഗോമസിനെ ആവശ്യമില്ല. ഉണ്ണിക്കൃഷ്‌ണനുമായി തനിക്ക് more...
വ്യക്തിപരമായി യാതൊരു വൈരാഗ്യവുമില്ല. ചിലരുടെയൊക്കെ കുട്ടിക്കുരങ്ങനാണ് ഉണ്ണിക്കൃഷ്‌ണന്‍.
യക്ഷിയും ഞാനും ചിത്രീകരിക്കാന്‍ രണ്ടു കോടി രൂപയില്‍ കൂടുതല്‍ ചെലവാകേണ്ട കാര്യമില്ല. അതില്‍ കൂടുതല്‍ ചെലവായിട്ടുണ്ടെങ്കില്‍ അതെങ്ങനെയെന്ന് അറിയാവുന്നത് റൂബന്‍ ഗോമസിന് തന്നെയാണ്. ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റായി 1.10 കോടി രൂപ സെന്‍ട്രല്‍ പിക്‌ചേഴ്‌സിന് കിട്ടാനിരിക്കെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ ചിലരുടെ വാക്ക് വിശ്വസിച്ച് റൂബന്‍ ഗോമസ് അതില്‍ നിന്നും പിന്തിരിഞ്ഞതിന് ഞാന്‍ ഉത്തരവാദിയല്ല.
80 തീയേറ്ററുകളില്‍ മാത്രമാണ് ചിത്രം ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്. 270 തീയേറ്ററുകളിലെങ്കിലും ചിത്രം കളിക്കണം. അതു കഴിഞ്ഞിട്ടാകാമായിരുന്നു റൂബന്‍ ഗോമസിന്റെ ഈ തള്ളിപ്പറയല്‍. സൂപ്പര്‍താരങ്ങളും മറ്റു ചിലരും അവര്‍ക്ക് തന്നോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ റൂബനെ കരുവാക്കുകയായിരുന്നു.
ചിത്രത്തിന്റെ ഹാര്‍ഡ് ഡിസ്‌ക് സ്വന്തമാക്കാന്‍ ശ്രമിച്ചെന്ന ആരോപണം റൂബന് കാര്യങ്ങളറിയാത്തത് കൊണ്ടാണ്. റൂബന് പൂര്‍ണ അവകാശങ്ങളുള്ള ഹാര്‍ഡ് ഡിസ്‌ക് ചെന്നൈയിലെ ലാബിലുണ്ട്. ചിത്രത്തിന്റെ റഷസ് അടങ്ങിയ ഹാര്‍ഡ് ഡിസ്‌കിനെ കുറിച്ചാണ് റൂബന് പറയുന്നത്. ഇത് അദ്ദേഹത്തിന് നല്‍കുകയും ചെയ്‌തു.
ചിത്രത്തിന്റെ എല്ലാ അവകാശവും റൂബന്റെ തന്നെയാണ്. അതൊന്നും തട്ടിയെടുക്കാന്‍ ആര്‍ക്കും കഴിയില്ല. ഇത്രയൊക്കെ പറയാന്‍ റൂബനെ പഠിപ്പിച്ചവര്‍ വേറെയാണ്. പറഞ്ഞ് പഠിപ്പിച്ച ആ തിരക്കഥ ആവര്‍ത്തിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ഇങ്ങനെയൊക്കെ ചെയ്യുന്നവരോട് ഇത്രയൊക്കെയായിട്ടും തീര്‍ന്നില്ലേ നിങ്ങളുടെ രോഷം എന്നേ ചോദിക്കാനുള്ളൂ.
തന്റെ പുതിയ സിനിമയായ 1001 അറേബ്യന്‍ രാവുകളുടെ നിര്‍മാതാവിനെ പിന്തിരിപ്പിക്കാനും റൂബനെ ഉപയോഗിച്ച് സൂപ്പര്‍താരവും ഫെഫ്‌ക നേതാക്കളും ശ്രമിച്ചതായി വിനയന്‍ ആരോപിച്ചു.
ലേബലുകള്‍
- എയര്‍ലൈന്‍സ് (39)
- ഓട്ടോമോട്ടീവ് (92)
- ഓഹരി (70)
- കായികം (28)
- കാര്‍ഷികം (11)
- ടെലികോം (25)
- വിനോദം (106)
- വിപണി (68)
- വ്യവസായം (60)
- സാങ്കേതികം (89)
- സാമൂഹികം (98)
- സാമ്പത്തികം (155)
- സിനിമ (398)
- റിയല്‍ എസ്റ്റേറ്റ് (9)
ജനപ്രിയ പോസ്റ്റുകള്‍
-
കോട്ടയം: സിനിമയെടുക്കാന്‍ കുറച്ചുകൂടി സൗകര്യം മമ്മൂട്ടിയാണെന്ന് രഞ്ജിത്. ഒരു സിനിമയെടുക്കുന്നുവെങ്കില് മമ്മൂട്ടിയോടുമാത്രം സംസാരിച്ചാല്‍...
-
തിരുവനന്തപുരം: സീരിയല്‍ താരം അര്‍ച്ചന വിവാഹിതയാവുന്നു. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന മനോജാണ് വരന്. ഇരു വീട്ടുകാരും വിവാഹക്കാര്യം സംസാരിച്ചു...
-
കോട്ടയം: മഞ്ജു വാര്യര്‍ അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരില്ലെന്ന് ദിലീപ്. ഇത് ഇത്ര ചര്‍ച്ചചെയ്യേണ്ട കാര്യം പോലുമല്ലെന്നും ഒരു വനിതാ പ്രസ...
-
ബാംഗ്ലൂര്‍: അനാശാസ്യത്തിന് തെലുങ്ക് നടി യമുന അറസ്റ്റിലായി. ഒരു ഐ ടി കമ്പനിയുടെ സി ഇ ഒ വേണുഗോപാലിനൊപ്പമാണ് യമുനയും അറസ്റ്റിലായത്. ഇവരു...
-
തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ ഏറെ ജനപ്രീതിയാര്‍ജിച്ച പ്രോഗ്രാമായ ഐഡിയ സ്റ്റാര്‍ സിംഗറിന് താമസിയാതെ തിരശീല വീണേക്കും. സീസണ് അഞ്ചോടെ പരിപ...
-
മെല്സേജ്ഘട്ട് (മഹാരാഷ്ട്ര): മോഹന്‍ലാല്‍ നയകനായി അഭിനയിച്ച ഛായാമുഖി നാടകത്തിന്റെ രചയിതാവ് പ്രശാന്ത് നാരായണന് ഗാനരചയിതാവിന്റെ കുപ്പായം...
-
കോട്ടയം: സിനിമയില്‍ എത്തിയശേഷം തനിക്ക് പ്രണയം തോന്നിയത് മംമ്ത മോഹന്ദാസിനോടാണെന്ന് യുവതാരം ആസിഫ് അലി. റീമ കല്ലിങ്കല്‍, അര്‍ച്ചന കവി, ...
-
കൊച്ചി: പൃഥിരാജിനെയും തന്നെയും ചേര്‍ത്ത് പരക്കുന്ന കഥകള്‍ വെറും ഗോസിപ്പാണെന്ന് നടി സംവൃത. ഇത്തരം ഗോസിപ്പുകള്‍ക്ക് താന്‍ വലിയ പ്രാധാന്യം ...
-
ബീജിംഗ്: തലയോട്ടിയില്‍ തറച്ചുകയറിയ കത്തിയുമായി യുവാവ് ജീവിച്ചത് നാല് വര്‍ഷം. കഴിഞ്ഞദിവസം ഈ കത്തി ഓപ്പറേഷനിലൂടെ പുറത്തെടുത്തപ്പോള്‍ അത്...
-
ഹൈദ്രാബാദ്: തമിഴിലെ മുടിചൂടാമന്നനായ രജനീകാന്ത് തന്നെ ചതിച്ചതായി തെലുങ്കിലെ സൂപ്പര്‍ താരം ചിരംഞ്ജീവി. ആദ്യം രാഷ്ട്രീയത്തിലേക്ക് ഇറങ്ങി...

advt

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ