കോട്ടയം: കയം സിനിമയുടെ ഫ്‌ളക്‌സുകള്‍ വച്ചതിന് ശ്വേത ആദ്യം അഭിനന്ദിക്കുകയാണ് ചെയ്‌തതെന്ന് സിനിമയുടെ വിതരണക്കാരനായ കൊച്ചുമോന്‍. ആദ്യം പരാതി പറയാതിരുന്ന ശ്വേതാ മേനോന്‍ 20 ദിവസം കഴിഞ്ഞാണ് കേസ് കൊടുത്തത്. ശ്വേതയ്‌ക്ക് വിരോധമുണ്ടായിരുന്നുവെങ്കില്‍ ആദ്യമേ അത് പറയാമായിരുന്നുവെന്നും ഒരു സിനിമാ വാരികയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ കൊച്ചുമോന്‍ പറഞ്ഞു.
കയത്തിന്റെ ഫ്‌ളക്‌സില്‍ മുസ്‌ലി പവറിന്റെ പരസ്യം ഉപയോഗിച്ചതിന് ശ്വേതയോട് മാപ്പ് പറയാനും ഞാന്‍ തയ്യാറായിരുന്നു. അതിനൊന്നും കാക്കാതെ കോടതിയില്‍ പോകുകയാണ് ശ്വേത ചെയ്‌തത്. തിരുവനന്തപുരം ശ്രീകുമാര്‍ തീയേറ്ററിന് മുന്നിലാണ് ആദ്യം ഫ്‌ളക്‌സ് വച്ചത്. ആ ഫ്‌ളക്‌സിലും മുസ്‌ലി പവറിന്റെ പരസ്യം ഉണ്ടായിരുന്നു. ഫ്‌ളക്‌സ് വയ്‌ക്കുന്നതിനുള്ള സാമ്പത്തിക ബാധ്യത ഒറ്റയ്‌ക്ക് വഹിക്കാനാവില്ലെന്നതിനാലാണ് പരസ്യം വാങ്ങിയത്.
ആദ്യ ഫ്‌ളക്‌സ് കണ്ടപ്പോള്‍ വളരെ നന്നായിരിക്കുന്നുവെന്നാണ് ശ്വേത പറഞ്ഞത്. കേരളത്തിലുടനീളം ഇത് സ്ഥാപിക്കണമെന്നും പറഞ്ഞു. അങ്ങനെയാണ് കേരളത്തിലുടനീളം ഫ്‌ളക്‌സ് വച്ചത്. അതില്‍ പരസ്യം വരുന്നതില്‍ വിഷമമുണ്ടായിരുന്നെങ്കില്‍ അപ്പോള്‍തന്നെ ശ്വേതയ്‌ക്ക് പറയാമായിരുന്നു. വിവാദമുണ്ടായപ്പോള്‍ ഫോണില്‍ ശ്വേതയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഫോണ്‍ എടുത്തില്ലെന്നും കൊച്ചുമോന്‍ പരിഭവിച്ചു.
RELATED STORIES
ലേബലുകള്‍
- എയര്‍ലൈന്‍സ് (39)
- ഓട്ടോമോട്ടീവ് (92)
- ഓഹരി (70)
- കായികം (28)
- കാര്‍ഷികം (11)
- ടെലികോം (25)
- വിനോദം (106)
- വിപണി (68)
- വ്യവസായം (60)
- സാങ്കേതികം (89)
- സാമൂഹികം (98)
- സാമ്പത്തികം (155)
- സിനിമ (398)
- റിയല്‍ എസ്റ്റേറ്റ് (9)
ജനപ്രിയ പോസ്റ്റുകള്‍
advt
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)









0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ