ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

തിരക്കഥ മൂന്ന്‌ തവണ മാറ്റിയെഴുതും: മരിയ നൊവേറ

Buzz It
2010, ഡിസംബർ 15, ബുധനാഴ്‌ച

തിരുവനന്തപുരം: താനൊരു സ്‌ത്രീപക്ഷവാദിയല്ലെന്ന്‌ മെക്‌സിക്കന്‍ സംവിധായിക മരിയ നൊവേറ. സ്‌ത്രീയുടെ കണ്ണിലൂടെ കാണുന്ന കാഴ്‌ചകളെ സ്‌ത്രീക്ക്‌ വേണ്ടി ചിത്രീകരിക്കുക മാത്രമാണ്‌ താന്‍ ചെയ്യുന്നത്‌. ആദ്യകാലത്ത്‌ തന്റെ ചിത്രങ്ങളെ കുറ്റം പറഞ്ഞ പ്രേക്ഷകര്‍ ഗുഡ്‌ ഹെര്‍ബ്‌സിന്‌ ശേഷം തന്നെ അംഗീകരിച്ചതായും മരിയ പറഞ്ഞു.
മറ്റുള്ളവര്‍ കാണാത്തതും തനിക്ക്‌ പറയുവാനുള്ളതും ആവിഷ്‌ക്കരിക്കുവാനുള്ള വേദിയായാണ്‌ താന്‍ സിനിമയെ കാണുന്നത്‌. ജീവിതം മെലോ ഡ്രാമയോ നാടകീയതയോ നിറഞ്ഞതല്ല. ഈ തിരിച്ചറിവാണ്‌ കൂടുതല്‍ യാഥാര്‍ത്ഥ്യമായി ചിത്രങ്ങളെടുക്കുവാന്‍ തനിക്ക്‌ പ്രചോദനമായത്‌.
തന്റെ തന്നെ തിരക്കഥ സംവിധാനം ചെയ്യാനാണ്‌ ഇഷ്‌ടം. ഒരുപാട്‌ യാത്രകള്‍ ചെയ്‌തും മറ്റുള്ളവര്‍ കാണാത്തത്‌ കണ്ടും നേടിയ അനുഭവങ്ങള്‍ പകര്‍ത്താന്‍ അതുതന്നെയാണ്‌ നല്ല മാര്‍ഗ്ഗമെന്ന്‌ വിശ്വസിക്കുന്നു. താന്‍ കാണുന്നത്‌ പ്രേക്ഷകരും കാണണമെന്ന ആഗ്രഹമുള്ളതുകൊണ്ട്‌     more...
കൂടുതല്‍ പ്രയത്‌നിക്കാറുണ്ട്‌. ചിത്രത്തിന്റെ തിരക്കഥ മൂന്ന്‌ തവണയെങ്കിലും മാറ്റിയെഴുതും. ചിത്രീകരണ - എഡിറ്റിംഗ്‌ സന്ദര്‍ഭങ്ങളില്‍ ചില മാറ്റങ്ങള്‍ കൂടി വരുത്തുമ്പോഴാണ്‌ അതിന്‌ പൂര്‍ണ്ണത കിട്ടുന്നത്‌.
ആദ്യ സിനിമയ്‌ക്ക്‌ ശേഷം സാമ്പത്തിക പ്രതിസന്ധി കാരണം ഏഴ്‌ വര്‍ഷം ചിത്രങ്ങളൊന്നുമെടുക്കാന്‍ കഴിയാതിരുന്നപ്പോള്‍ തന്റെ സിനിമാ ജീവിതം അവസാനിച്ചുവെന്ന്‌ കരുതിയതാണ്‌. എന്നാല്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരാനും വിമന്‍ ഫിലിം കളക്‌ടീവെന്ന സംരംഭം കൊണ്ടുവരാനുമായി. സ്‌ത്രീ സിനിമകളെ പരിപോഷിപ്പിക്കാനായിരുന്നു ഇത്‌. സംവിധായകന്റെ കലയാണ്‌ സിനിമയെങ്കിലും ഒരുപാട്‌ ആശയങ്ങളുടെ കൂടിച്ചേരലാണ്‌ ഒരു സിനിമ- അവര്‍ അഭിപ്രായപ്പെട്ടു.
കുറഞ്ഞ മുതല്‍ മുടക്കുള്ള ചിത്രങ്ങളെടുക്കുമ്പോള്‍ കൂടുതല്‍ ആസ്വദിച്ച്‌ ചെയ്യാന്‍ കഴിയും. എച്ച്‌ ഡി ക്യാമറയില്‍ ചിത്രങ്ങളെടുക്കാനാണ്‌ ഇപ്പോഴും ആഗ്രഹിക്കുന്നത്‌. വലിയ മുതല്‍ മുടക്കുള്ളപ്പോള്‍ സമ്മര്‍ദ്ദം കൂടും. നിര്‍മ്മാതാവിന്റെ ലാഭനഷ്‌ടങ്ങള്‍ കൂടി നോക്കേണ്ടി വരുമെന്നതാണ്‌ കാരണം- മരിയ പറഞ്ഞു.
ലോല, ടാന്‍സന്‍, ഗാര്‍ഡന്‍ ഓഫ്‌ ഏദന്‍ എന്നിവയാണ്‌ മരിയയുടെ മറ്റ്‌ പ്രശസ്‌ത സിനിമകള്‍.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ