ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സിനിമയ്‌ക്ക്‌ തടസം മതം: അപിചാറ്റ്‌പോങ്‌.

Buzz It
2010, ഡിസംബർ 14, ചൊവ്വാഴ്ച

തിരുവനന്തപുരം: തായ്‌ലന്‍ഡില്‍ സിനിമയുടെ വികാസത്തിന്‌ തടസം മതത്തിന്റെ സ്വാധീനമാണെന്ന്‌ വെറും ആറു സിനിമകള്‍ കൊണ്ട്‌ ലോകശ്രദ്ധ പിടിച്ചുപറ്റിയ യുവ സംവിധായകനായ അപിചാറ്റ്‌പോങ്‌. തായ്‌ലന്റിലെ സാമൂഹ്യ-രാഷ്‌ട്രീയ സാമ്പത്തിക അന്തരീക്ഷം സിനിമയ്‌ക്ക്‌ ഒട്ടു യോജിച്ചതല്ല. ആ വെല്ലുവിളികളെ മറികടന്നാണ്‌ താന്‍ ചിത്രങ്ങള്‍ എടുക്കുന്നത്‌.
തായ്‌ലന്റുകാര്‍ക്കിടയില്‍ മതബോധം ശക്തമായി വേരുപിടിച്ചിരിക്കുന്നു. അതുതന്നെയാണ്‌ പ്രധാന വെല്ലുവിളിയും. തായ്‌ ജനങ്ങള്‍ തങ്ങളുടെ വര്‍ത്തമാനത്തേക്കാളേറെ അടുത്ത ജന്മത്തെക്കുറിച്ച്‌ ഉത്‌കണ്‌ഠപ്പെടുന്നവരാണ്‌. അതാണ്‌ അങ്കിള്‍ ബൂണ്‍ പറയുന്നതും.
തങ്ങളെപ്പറ്റി നല്ലകാര്യങ്ങള്‍ ചിത്രീകരിക്കണമെന്ന്‌ ഡോക്‌ടര്‍മാരും താന്‍ സ്‌കൂളില്‍ പോയി പഠിക്കണമെന്ന്‌ അധ്യാപകരും തന്റെ ചിത്രം കണ്ടശേഷം അഭിപ്രായപ്പെട്ടു. ഒടുവില്‍ സെന്‍സര്‍ ചെയ്യേണ്ടിവന്ന സിനിമ സെന്‍സര്‍ ചെയ്‌ത ഭാഗങ്ങളെ ഇരുട്ടാക്കിത്തന്നെയാണ്‌ കാണിച്ചത്‌. അതൊരുതരം പ്രതികാരം തന്നെയായിരുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു.
ട്രോപ്പിക്കല്‍ മെലഡി ചിത്രീകരിക്കുന്നതിന്‌ ഒരാഴ്‌ച മുമ്പാണ്‌ തന്റെ പിതാവ്‌ മരണമടഞ്ഞത്‌. ആ ദുഃഖം തന്റെ സിനിമയിലെ ദൃശ്യങ്ങളെ കൂടുതല്‍ ഇരുട്ടില്‍ ചിത്രീകരിക്കുവാന്‍ പ്രേരിപ്പിച്ചു. ഇരുണ്ട വനാന്തരങ്ങളിലേക്ക്‌ ചിത്രീകരണങ്ങള്‍ മാറ്റാനായിരുന്നു എന്റെ ആഗ്രഹം.                                    more...
തായ്‌ലന്റ്‌ സിനിമകള്‍ക്ക്‌ സാമ്പത്തികം ഒരു വെല്ലുവിളിയാണ്‌ ലോ ബജറ്റ്‌ ചിത്രങ്ങള്‍ നിര്‍മിക്കാന്‍ തന്നെ ഏറെ ബുദ്ധിമുട്ടാണ്‌. തന്റെ പുതിയ സംരംഭമായ കിക്‌ ദ മെഷീന്‍ അതിനൊരു പരിഹാരം കാണുന്നതിന്‌ രൂപീകരിച്ചതാണ്‌. ഷെയര്‍ സംവിധാനമാണ്‌ അവിടെ പിന്തുടരുന്നത്‌. ഒരു കൂട്ടം ആളുകള്‍ സിനിമയ്‌ക്കായി പണം മുടക്കുന്നു. തങ്ങളുടെ ഷെയര്‍ മറ്റുള്ളവര്‍ക്ക്‌ കൈമാറാനും അവര്‍ക്കാകും. തന്നെപ്പോലെ പ്രശസ്‌തരായവര്‍ക്ക്‌ ലോകത്തിന്റെ പല ഭാഗത്ത്‌ നിന്നും സഹായം ലഭിക്കുമെങ്കിലും നവാഗതര്‍ക്ക്‌ അത്‌ സാധ്യമല്ല. തന്റെ പുത്തന്‍ ചിത്രത്തിന്‌ ആറു രാജ്യങ്ങളില്‍ നിന്ന്‌ സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകള്‍ പരമാവധി അതിനായി ഉപയോഗപ്പെടുത്തണം.
സ്വപ്‌നസാക്ഷാത്‌ക്കാരത്തിനുള്ള യാത്രകളാണ്‌ എന്റെ സിനിമകള്‍. അവ എന്റെ മകളെ പോലെയാണ്‌. എങ്കിലും ചിത്രങ്ങളില്‍ സ്വാഭാവികതയോ, നാടകീയതയോ അമിതമാക്കാന്‍ ശ്രമിക്കാറില്ല. ഒരു മിനിട്ടില്‍ 24 ഫ്രെയിമുകള്‍ 24 നുണകളാണെനിക്ക്‌. പക്ഷേ സ്‌ക്രിപ്‌റ്റ്‌ ആവശ്യമാണ്‌ എന്നതുകൊണ്ട്‌ മാത്രം അവയെ ഒഴിവാക്കാറില്ല. ചിത്രീകരണത്തിന്‌ മുമ്പ്‌ നടീനടന്മാര്‍ക്കൊപ്പം അഭിനയ കളരികള്‍ സംഘടിപ്പിക്കാറുണ്ട്‌. അതവരെ അറിയാനും സിനിമയോടുള്ള അവരുടെ സംഭ്രമം മാറ്റാനുമാണ്‌.
ട്രോപ്പിക്കല്‍ മെലഡിക്ക്‌ കാനില്‍ അവാര്‍ഡ്‌ കിട്ടുമെന്ന്‌ പ്രതീക്ഷിച്ചതല്ല. തായ്‌ലന്റിലെ രാഷ്‌ട്രീയ പ്രതിസന്ധി കാരണം എന്റെ ചിത്രത്തിന്റെ പ്രദര്‍ശന ദിവസത്തിന്‌ തലേന്ന്‌ മാത്രമാണ്‌ അവിടെ എത്തിയത്‌. അതാകാട്ടെ അവസാനദിനവും. മറ്റുചിത്രങ്ങള്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട്‌ തന്നെ പ്രതീക്ഷയുമുണ്ടായിരുന്നില്ല- അപിചാറ്റ്‌പോങ്‌ പറഞ്ഞു.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ