ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

മലയാള സിനിമ ശബ്ദപ്രപഞ്ചത്തെ നിഷേധിക്കുന്നു: അടൂര്‍

Buzz It
2010, നവംബർ 21, ഞായറാഴ്‌ച

തിരുവനന്തപുരം: മലയാള സിനിമ ശബ്ദപ്രപഞ്ചത്തെ നിഷേധിക്കുന്നുവെന്ന്‌ അടുര്‍ ഗോപാലകൃഷ്‌ണന്‍ പറഞ്ഞു. ഒരുമരം കാണുമ്പോള്‍ കിളികളുടെ ശബ്‌ദം ഇടുന്നതാണ്‌ ഇന്നത്തെ മലയാള സിനിമയുടെ രീതി. സിഡിറ്റിന്റെ ഇമേജിംഗ്‌ ടെക്‌നോളജി കോഴ്‌സിലെ കുട്ടികളുമായി പ്രസ്‌ക്ലബില്‍ ചലചിത്രാനുഭവം പങ്കുവയ്‌ക്കുകയായിരുന്നു അദ്ദേഹം.
കാണുന്ന പടത്തേക്കാള്‍ യഥാര്‍ഥ പ്രതീതി ഉണ്ടാക്കുന്നത്‌ ശബ്ദമാണ്‌. പശ്ചാത്തല സംഗീതം ഇല്ലാത്ത ആദ്യത്തെ മലയാളസിനിമ കൊടിയേറ്റമാണ്‌.
സിനിമയിലെ കഥയുടെ കാലഘട്ടം, വൈകാരികത, നാടകീയത ഇതെല്ലാം നോക്കിയാണ്‌ ശബ്ദം ഉപയോഗിക്കേണ്ടത്‌. പ്രകൃതിയിലെ യഥാര്‍ഥ ശബ്ദങ്ങള്‍ റെക്കോഡ്‌ ചെയ്‌തു വയ്‌ക്കണം.
മലയാളസിനിമയില്‍ കൃത്രിമശബ്ദമാണ്‌ പശ്ചാത്തല സംഗീതമായി ഉപയോഗിക്കുന്നത്‌. ജനങ്ങള്‍ക്കും അതു മതി. ശബ്ദമില്ലാതെ വരുമ്പോള്‍ കാണികള്‍ക്കു ശ്വാസം മുട്ടും. മരണ മുഹൂര്‍ത്തത്തില്‍ മരത്തിലെ ഒരു ഇലപോലും അനങ്ങില്ല. പക്ഷെ മലയാള സിനിമയില്‍ അറുപതു വയലിന്‍ ഒരുമിച്ച്‌ വായിക്കും.
മഴക്കാലത്തും വേനല്‍ക്കാലത്തും തവള കരയുന്നതു വ്യത്യസ്‌തമാണ്‌. നഗരത്തിലെ ചീവീടുകളും വനത്തിലെ ചീവിടുകളും ഒരുപോലെയല്ല കരയുന്നത്‌. മഴയുടെ ശബ്ദം തന്നെ ഭിന്നമാണ്‌. അതു പുരപ്പുറത്തു വീഴുന്നതും സിമന്റ്‌ തറയില്‍ പതിക്കുന്നതും വയലില്‍ മഴ പെയ്‌തിറങ്ങുന്നതും ഒരേ ശബ്ദങ്ങളല്ല.
ചെറുകഥയിലെ ഒരംശമാണ്‌ നമ്മെ സ്വാധീനിക്കുന്നത്‌. കഥ പകര്‍ത്തുകയല്ല കാഴ്‌ചക്കാരനെ അനുഭവിപ്പിക്കുകയാണ്‌ ചലച്ചിത്രകാരന്‍ ചെയ്യേണ്ടത്‌. കാണുന്നതിനപ്പുറത്തേക്ക്‌ സഞ്ചരിക്കണം. കാണുന്നതിന്റെ അനുകരണമാകരുത്‌ അവതരണം-അടൂര്‍ പറഞ്ഞു.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ