ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കോമഡിയില്‍ കസറും: ഉണ്ണിത്താന്‍

Buzz It
2010, നവംബർ 10, ബുധനാഴ്‌ച

തിരുവനന്തപുരം: രാഷ്‌ട്രീയത്തില്‍ ഏറെക്കുറെ ഔട്ടായതോടെ സിനിമയില്‍ തിരിച്ചുവരവിന്‌ ഒരുങ്ങുകയാണ്‌ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. പതിവ്‌ വില്ലന്‍ വേഷം ഉപേക്ഷിച്ച്‌ കൊമേഡിയനായി അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു ഉണ്ണിത്താന്‍. ഷൂട്ട്‌ ചെയ്‌ത രംഗങ്ങള്‍ കണ്ടപ്പോള്‍ തനിക്ക്‌ ഇത്രയും കഴിവുണ്ടോയെന്ന്‌ താന്‍തന്നെ അത്ഭുതപ്പെട്ടുപോയതായും ഉണ്ണിത്താന്‍ പറയുന്നു.
സൂപ്പര്‍ ഹിറ്റായിരുന്ന ഉപ്പുകണ്ടം ബ്രദേഴ്‌സിന്റെ രണ്ടാം ഭാഗത്തിലാണ്‌ ഉണ്ണിത്താന്റെ ഹാസ്യതാരമായുള്ള അരങ്ങേറ്റം. ഗൗരവമുള്ള കഥാപാത്രങ്ങളായി ആര്‍ക്കും അഭിനയിക്കാന്‍ കഴിയും. എന്നാല്‍ ഹാസ്യം അങ്ങനെയല്ലെന്ന തിരിച്ചറിവും ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഉണ്ണിത്താന്‍ നേടിക്കഴിഞ്ഞു.
ഉപ്പുകണ്ടം ബ്രദേഴ്‌സ്‌ ബാക്ക്‌ ഇന്‍ ആക്ഷന്‍ എന്ന ഈ ചിത്രത്തിന്റെ സംവിധായകന്‍ ടി എസ്‌ സുരേഷ്‌ ബാബുവാണ്‌. ശ്രീകാന്ത്‌, ജഗതി, ബാബു ആന്റണി, ക്യാപ്‌ടന്‍ രാജു, ജഗദീഷ്‌, മോഹന്‍രാജ്‌, ബൈജു തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. തിരക്കഥ റെജി മാത്യുവും കാമറ ഉത്‌പല്‍ വി നായരുമാണ്‌ നിര്‍വഹിക്കുന്നത്‌. 


RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ