ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ബോളിവുഡില്‍ ഞാന്‍ ചതിക്കപ്പെട്ടു: രാഖി

Buzz It
2010, ഓഗസ്റ്റ് 30, തിങ്കളാഴ്‌ച

മുംബൈ: ബോളിവുഡില്‍ താന്‍ ചതിക്കപ്പെട്ടതായി ഐറ്റംഗേള്‍ രാഖി സാവന്ത്‌. ബോളിവുഡിലെ ബിഗ്‌സ്‌ക്രീനില്‍ ഇനി ഞാന്‍ അഭിനയിക്കില്ല. അവിടെ അഭിനയിക്കാനുള്ള മനസ്‌ ഇപ്പോഴെനിക്കില്ല. ഒരുപാടുതവണ അവിടെ ഞാന്‍ ചതിക്കപ്പെട്ടതാണ്‌. ടെലിവഷന്‍ ഷോകളിലാകും ഇനി ശ്രദ്ധകേന്ദ്രീകരിക്കുക- രാഖി പറഞ്ഞു.
യാഷ്‌ രാജിന്റെ ചിത്രം ദില്‍ ബോലെ ഹഡിപ്പയിലെ വേഷമാണ്‌ രാഖിയുടെ പെട്ടെന്നുള്ള തീരുമാനത്തിന്‌ പിന്നില്‍. ഈ ചിത്രത്തിന്‌ ഞാന്‍ എന്റെ ആറ്‌മാസമാണ്‌ കൊടുത്തത്‌. നിരവധി സീനുകളില്‍ താന്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രം പുറത്തിറങ്ങിയപ്പോള്‍ അവ മുഴുവനും വെട്ടിമാറ്റുകയാണ്‌ അവര്‍ ചെയ്‌തത്‌. ഈ സംഭവം കൂടി ആയപ്പോള്‍ ബിഗ്‌സ്‌ക്രീനിനോട്‌ വിടപറയുന്നതാണ്‌ നല്ലതെന്ന്‌ തോന്നി.
ടെലിവിഷന്‍ മേഖലയിലെ ജോലികളുമായി ഞാന്‍ ഇണങ്ങിക്കഴിഞ്ഞു. വലിയ സ്‌ക്രീനില്‍ എനിക്ക്‌ ഒരിക്കലും കിട്ടാത്തതാണ്‌ ചെറിയ സക്രീനില്‍ ലഭിക്കുന്നത്‌- രാഖി പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ