ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കല്യാണത്തിന്‌ ബോളിവുഡ്‌; ചെലവ്‌ 25 കോടി

Buzz It
2010, നവംബർ 15, തിങ്കളാഴ്‌ച

ന്യൂഡല്‍ഹി: കല്ല്യാണ ചടങ്ങില്‍ പങ്കെടുക്കാനും വധൂവരന്‍മാരെ അനുമോദിക്കാനും ബോളിവുഡ്‌ താരങ്ങള്‍ കൂട്ടമായി. ഇതിന്‌ വധുവിന്റെ മാതാപിതാക്കള്‍ ചെലവാക്കുന്നത്‌ 25 കോടിരൂപ. ഷാറൂഖ്‌ ഖാന്‍, സല്‍മാന്‍ ഖാന്‍, കത്രീന കൈഫ്‌ തുടങ്ങി വന്‍ താരനിരതന്നെയാണ്‌ ഒരാഴ്‌ച നീളുന്ന ആഘോഷപരിപാടികളില്‍ പങ്കെടുക്കുന്നത്‌.
പണം വാങ്ങി കല്ല്യാണ റിസപ്‌ഷനുകളിലും മറ്റ്‌ പാര്‍ട്ടികളിലും പങ്കെടുക്കുന്നത്‌ ബോളിവുഡില്‍ പുതുമയുള്ള കാര്യമല്ല. പക്ഷേ ഇത്രയും കൂടിയ തുകയ്‌ക്ക്‌ ബോളിവുഡിനെ ഒന്നാകെ വിലയ്‌ക്കെടുക്കുന്നത്‌ ആദ്യ സംഭവമാണ്‌.
പുകയില വ്യാപാരികളുടെ കുടുംബത്തില്‍നിന്നുള്ള മോണിക്ക അറോറയും മയങ്ക്‌ ജയിനുമാണ്‌ ന്യൂഡല്‍ഹിയില്‍ വിവാഹിതരാകുന്നത്‌.
ഏഴ്‌ ദിവസം നീണ്ടുൃനില്‍ക്കുന്ന ആഘോഷങ്ങളില്‍ വ്യത്യസ്‌ത ദിവസങ്ങളിലായാണ്‌ ബോളിവുഡ്‌ താരങ്ങള്‍ എത്തുന്നത്‌. സയ്‌ദ്‌ ഖാന്‍, ജാക്വലിന്‍ ഫര്‍ണാണ്ടസ്‌, നീല്‍ നിതിന്‍ തുടങ്ങിയവര്‍ ആദ്യ ദിനത്തില്‍ പങ്കെടുക്കുമെന്നാണ്‌ ധാരണ. ഇതില്‍ സയ്‌ദ്‌ ഖാന്‌ വാഗ്‌ദാനം ചെയ്യപ്പെട്ടിരിക്കുന്നത്‌ ഒരു കോടി രൂപയാണ്‌. രണ്ടാം ദിനത്തില്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന കത്രീന കൈഫിനും ഒരു കോടിയാണ്‌ വാഗ്‌ദാനം.
ഈമാസം 18 ന്‌ നടക്കുന്ന വിവാഹദിനത്തില്‍ അതിഥിയായെത്താന്‍ സല്‍മാന്‍ ഖാന്‌ 2 കോടിരൂപയാണ്‌ വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌.
ലാറാദത്ത, സുസ്‌മിതാ സെന്‍, ഉര്‍മിള, രവീണ തുടങ്ങിയവരും അന്ന്‌ സന്നിഹിതരാവും. 19 ന്‌ നടക്കുന്ന സ്വീകരണ പരിപാടിയിലാണ്‌ ഷാറൂഖ്‌ എത്തുന്നത്‌. ഇതിന്‌ 4 കോടിയുടെ കരാര്‍ ഉറപ്പിച്ചുകഴിഞ്ഞു. 


RELATED STORIES 

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ