ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

യേശുദാസിനോട്‌ വിയോജിപ്പ്‌: ഹരിഹരന്‍

Buzz It
2010, നവംബർ 11, വ്യാഴാഴ്‌ച

തിരുവനന്തപുരം: അന്യഭാഷക്കാരെക്കൊണ്ട്‌ മലയാളഗാനങ്ങള്‍ പാടിപ്പിക്കുന്നത്‌ ശരിയല്ലെന്ന യേശുദാസിന്റെ അഭിപ്രായത്തോട്‌ തനിക്ക്‌ യോജിപ്പില്ലെന്ന്‌ ഗായകന്‍ ഗായകന്‍ ഹരിഹരന്‍. കേസരി സ്‌മാരക ഹാളില്‍ സംഘടിപ്പിച്ച മീറ്റ്‌ ദ പ്രസ്‌ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരും ഭാഷ കാണാതെ പഠിച്ചിട്ടല്ല ഗാനങ്ങള്‍ ആലപിക്കുന്നത്‌. ഭാഷ കലകള്‍ക്ക്‌ ഒരിക്കലും തടസവുമല്ലെന്നും ഹരിഹരിന്‍ പറഞ്ഞു. റിയാലിറ്റി ഷോകള്‍ സംഗീതത്തെ കൊലചെയ്യലല്ല. കഴിവുള്ളവര്‍ക്ക്‌ ഉയര്‍ന്നുവരാനുള്ള നല്ലൊരു മാര്‍ഗമാണ്‌.
ഇന്റര്‍നെറ്റിന്റേയും മൊബൈലുകളുടേയും വരവോടെ ഓഡിയോ സി ഡിയുടെ വിപണിയിലും വന്‍ ഇടിവുണ്ടായിട്ടുണ്ട്‌. ഏത്‌ ഗാനങ്ങളും ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ്‌ ചെയ്‌താണ്‌ പലരും കേള്‍ക്കുന്നത്‌. അത്‌കൊണ്ടാണ്‌ താനിപ്പോള്‍ ഓഡിയോ സി ഡികള്‍ വിപണിയിലിറക്കാത്തത്‌.
അതേസമയം ലെസ്‌ലി ലെവിസുമൊത്ത്‌ പുതിയൊരു ആല്‍ബം നിര്‍മ്മിക്കുവാന്‍ പദ്ധതിയുണ്ടെന്നും ഹരിഹരന്‍ പറഞ്ഞു. ഗസലുകള്‍ക്ക്‌ സമൂഹത്തില്‍ പ്രിയം കുറഞ്ഞുവരുന്നു. ജീവിതരീതികളില്‍ വന്ന മാറ്റം സംഗീതത്തേയും ബാധിച്ചിട്ടുണ്ട്‌. മുന്‍കാലങ്ങളില്‍ ഗസലുകള്‍ ഇഷ്‌്‌ട്ടപ്പെട്ടിരുന്ന നല്ലൊരു സമൂഹമുണ്ടായിരുന്നു.
എന്നാല്‍ ഇന്ന്‌ ആ സ്ഥിതിക്ക്‌ മാറ്റം സംഭവിച്ചിരിക്കുന്നു. സമൂഹത്തിന്റെ പ്രതികരണങ്ങളാണ്‌ കലകള്‍. വെസ്റ്റേണ്‍ മ്യൂസിക്കിനോടാണ്‌ ഇന്നത്തെ തലമുറയ്‌ക്ക്‌ ഏറെ പ്രിയം. അതുകൊണ്ടുതന്നെ അത്തരം ഗാനങ്ങള്‍ നിര്‍മിക്കാന്‍ സംഗീതസംവിധായകര്‍ നിര്‍ബന്ധിതരാകുന്നതായും അദ്ദേഹം പറഞ്ഞു. 


RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ