ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

വയസ്‌ 37; എന്നിട്ടും നമ്പര്‍ വണ്‍

Buzz It
2010, നവംബർ 1, തിങ്കളാഴ്‌ച

മുംബൈ: വയസ്‌ 37 ആയി; ഇപ്പോഴും ബോളിവുഡില്‍ പ്രിയം ഐശ്വര്യയ്‌ക്ക്‌ തന്നെ. സാധാരണ 30 വയസുകഴിയുമ്പോള്‍തന്നെ സിനിമാ രംഗത്ത്‌ നായികമാര്‍ക്ക്‌ അവസരം കുറഞ്ഞുതുടങ്ങും. എത്രകാലംകഴിഞ്ഞാലും നായികമാര്‍ക്ക്‌ വയസ്‌ കൂടാത്തതിന്‌ ഒരു കാരണവുമിതാണ്‌.
എന്നാല്‍ ഐശ്വര്യ ഇവിടെ അത്ഭുതമാകുന്നു. സ്വന്തം വയസ്‌ ഒരിക്കലും ഐശ്വര്യാറായി കുറച്ചുപറഞ്ഞിട്ടില്ല. ഇപ്പോള്‍തന്നെ വയസ്‌ 37 ആയി എന്നു പറയാനും ഐശ്വര്യക്ക്‌ മടിയില്ല. ഇന്നാണ്‌ ഐശ്വര്യയ്‌ക്ക്‌ 37 വയസ്‌ തികഞ്ഞത്‌.
1994 ല്‍ മിസ്‌ വേള്‍ഡായ ഐശ്വര്യ 1997 ല്‍ ഇരുവര്‍ എന്ന മണിരത്‌നം ചിത്രത്തിലൂടെയാണ്‌ സിനിമാ മേഖലയില്‍ എത്തിയത്‌. അവിടെ നിന്നും ബോളിവുഡിലും. ഇപ്പോഴാകട്ടെ ഹോളിവുഡ്‌ ചിത്രങ്ങളിലൊന്നും അഭിനയിക്കാതെതന്നെ അന്താരാഷ്‌ട്ര പ്രശസ്‌തയും.
വിവാഹം കഴിഞ്ഞാല്‍ നായികമാര്‍ക്ക്‌ ചലച്ചിത്രമേഖലയില്‍ അധികകാലം തിളങ്ങാനാവില്ലെന്ന വിശ്വാസവും ഐശ്വര്യ മാറ്റിമറിച്ചു. അഭിഷേക്‌ ബച്ചന്റെ പത്‌നിയായിയിട്ടിപ്പോള്‍ 3.5 വര്‍ഷമായി. എന്നിട്ടും ബോളിവുഡില്‍ ഏറ്റവും ഡിമാന്‍ഡുള്ള താരം ഐശ്വര്യ തന്നെയാണ്‌.
ബോളിവുഡില്‍ സംവിധായകര്‍ക്കെല്ലാം ഇപ്പോഴും പ്രിയപ്പെട്ട നടി ഐശ്വര്യതന്നെയാണ്‌. ഐശ്വര്യയെക്കുറിച്ച്‌ പറയുമ്പോള്‍ അഭിമാനം തോന്നുന്നതായി സംവിധായകന്‍ സുഭാഷ്‌ ഗയ്‌ പറയുന്നു. തന്റെ താല്‍ എന്ന ചിത്രത്തിലാണ്‌ ഐശ്വര്യ ആദ്യം അഭിനയിച്ചത്‌. അന്നത്തെ ഐശ്വര്യതന്നെയാണ്‌ ഇന്നുമെന്നും സുഭാഷ്‌ പറഞ്ഞു.
അടുത്ത ഒരു 20 വര്‍ഷംകൂടി ഐശ്വര്യ ബോളിവുഡിലെ നമ്പര്‍ വണ്‍ ആയി തുടരുമെന്ന്‌ സഞ്‌ജയ്‌ ലീലാ ബന്‍സാലി പറഞ്ഞു. ഐശ്വര്യയുടെ കരിയറില്‍ വഴിത്തിരിവായ `ഹം ദില്‍ ദേ ചുകേ സനം' ബന്‍സാലിയുടെ ചിത്രമാണ്‌.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ