ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ടൂറിസ്‌റ്റുകള്‍ക്കുവേണ്ടി ആദ്യ ത്രി ഡി സെക്‌സ്‌ സിനിമ

Buzz It
2010, ഒക്‌ടോബർ 26, ചൊവ്വാഴ്ച

ഹോങ്കോങ്‌: ആദ്യ ത്രിമാന സെക്‌സ്‌ സിനിമ കാണാന്‍ ഹോങ്കോങിലേക്ക്‌ വിനോദ സഞ്ചാരികളുടെ കുത്തൊഴുക്ക്‌. പ്രധാനമായും ചൈനയില്‍നിന്നുള്ള ടൂറിസ്‌റ്റുകളാണ്‌ ഈ ചിത്രം കാണാനായി കുട്ടത്തോടെ തയ്യാറെടുക്കുന്നത്‌. അടുത്തവര്‍ഷം ആദ്യമാണ്‌ ചിത്രം റിലീസ്‌ ചെയ്യുന്നത്‌.
ചൈനയില്‍നിന്നുള്ള വിനോദസഞ്ചാരികളുടെ അന്വേഷണങ്ങള്‍കാരണം ഹോങ്കോങിലെ ടൂറിസ്‌റ്റ്‌ ഓപറേറ്റര്‍മാര്‍ക്ക്‌ ഇപ്പോള്‍ തിരക്കോട്‌ തിരക്കുതന്നെ. എല്ലാവര്‍ക്കും സിനിമയുടെ ടിക്കറ്റ്‌ റിസര്‍വ്‌ ചെയ്യണമെന്നാണ്‌ പ്രധാന ആവശ്യം. ഹോങ്കോങില്‍ അധികം കറങ്ങിനടക്കാനൊന്നും അവര്‍ക്ക്‌ താത്‌പര്യമില്ല. സിനിമ കാണുക, അടുത്ത വിമാനത്തിന്‌ നടട്ടിലേക്ക്‌ മടങ്ങുക, അത്രതന്നെ.
മൂന്ന്‌ മില്ല്യണ്‍ ഡോളര്‍ ചെലവിലാണ്‌ ആദ്യ ത്രിമാന സെക്‌സ്‌ സിനിമ തയ്യാറാവുന്നത്‌. നിരവധി ട്രാവല്‍ ഏജന്റുമാര്‍ ഇതിനകം തന്നെ സമീപിച്ചതായി ചിത്രത്തിന്റെ സംവിധായകന്‍ സ്‌റ്റീഫന്‍ ഷിയു പറയുന്നു. ഓരോ ഗ്രൂപ്പുകള്‍ക്കായി പ്രത്യേകം ഷോ നടത്താമോ എന്നാണ്‌ അവര്‍ക്ക്‌ അറിയേണ്ടത്‌. ഒപ്പം സിനിമയിലെ അഭിനേതാക്കളുമായി ഒരു ഇന്‍ട്രാക്ഷന്‍ സെക്ഷന്‍ നടത്താന്‍ പറ്റുമോയെന്നു തിരക്കുന്നവരുമുണ്ട്‌.
ഏതായാലും ഹോങ്കോങിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവില്‍ വന്‍ വര്‍ധനയാണ്‌ അധികൃതര്‍ പ്രതീക്ഷിക്കുന്നത്‌. ആദ്യ ത്രിമാന സെക്‌സ്‌ ചിത്രം കാണാന്‍ മറ്റുരാജ്യങ്ങളില്‍നിന്നും നിരവധിപേര്‍ രാജ്യത്തെത്തുമെന്നും ചൈനയില്‍നിന്നുള്ളവരുടെ എണ്ണത്തില്‍മാത്രം 100 ശതമാനം വര്‍ധനവ്‌ പ്രതീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
പ്രതിവര്‍ഷം 30 മില്യണ്‍ ടൂറിസ്‌റ്റുകള്‍ ഹോങ്കോങില്‍ എത്തുന്നുണ്ടെന്നാണ്‌ കണക്കുകള്‍. ഇത്‌ 50 മില്യണ്‍ ആയി ഉയരുമെന്നാണ്‌ പ്രതീക്ഷ. ഇതില്‍ 30 മില്യണും ചൈനയില്‍നിന്നായിരിക്കുമെന്നാണ്‌ മറ്റൊരു കണക്കുകൂട്ടല്‍.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ