ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കുറ്റം ഏല്‍ക്കുന്നു. എന്നോടു ക്ഷമിക്കൂ: പൃഥ്വിരാജ്‌

Buzz It
2011, മേയ് 17, ചൊവ്വാഴ്ച

തിരുവനന്തപുരം: ഞാന്‍ കുറ്റം ഏല്‍ക്കുന്നു. എന്നോടു ക്ഷമിക്കൂ. എന്റെ വിവാഹം ഒരു മീഡിയാ ഈവന്റാക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടാണ്‌ ഞാനത്‌ രഹസ്യമാക്കി വെച്ചത്‌''- നടന്‍ പൃഥ്വിരാജ്‌ വിശദീകരിച്ചു. പ്രസ്‌ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്‌.
സ്വാകാര്യതയെ ഏറെ ഇഷ്‌ടപ്പെടുന്നതിനാലാണ്‌ തന്റെ വിവാഹം മാധ്യമങ്ങളില്‍ നിന്ന്‌ രഹസ്യമാക്കിവച്ചത്‌. വിവാഹം സംബന്‌ധിച്ച ചോദ്യത്തിന്‌ ഉത്തരം പറയാന്‍ താന്‍ ബാധ്യസ്‌ഥാനാണ്‌. യാഥാര്‍ത്ഥത്തില്‍ രണ്ട്‌ കാരണങ്ങള്‍ കൊണ്ടാണ്‌ താന്‍ വിവാഹക്കാര്യം രഹസ്യമാക്കിവച്ചത്‌. തന്റെ ഭാര്യയായ സുപ്രിയാ മേനോന്‍ ഒരു മാധ്യമ പ്രവര്‍ത്തകയാണ്‌. തിരഞ്ഞെടുപ്പ്‌ വാര്‍ത്തകള്‍ എടുക്കാനായി സുപ്രിയയ്‌ക്ക്‌ കേരളത്തിലും വരേണ്ടി വരും. താന്‍ പേര്‌ വെളിപ്പെടുത്തിയാല്‍ അത്‌ സുപ്രിയയുടെ ജോലിയെ ബാധിക്കും.
താനിഷ്‌ടപ്പെടുന്ന പെണ്‍കുട്ടിയെ താലിക്കെട്ടുന്നത്‌ അച്‌ഛന്റെ ഫോട്ടോയുടെ മുന്നില്‍ വച്ചായിരിക്കണമെന്നും ചടങ്ങിന്‌ സാക്ഷിയാകാന്‍ വളരെ അടുത്ത ബന്‌ധുക്കള്‍ മാത്രമെ പാടുള്ളൂ എന്നതും ആഗ്രഹമായിരുന്നു.
പ്രതീക്ഷാ മേനോന്‍ എന്ന മുംബയിലെ മാധ്യമ പ്രവര്‍ത്തകയുമായി പ്രണയത്തിലല്ല എന്നാണ്‌ ഞാന്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നത്‌. ഭാര്യയ്‌ക്കും തനിക്കും തുല്ല്യ പങ്കാളിത്തമുള്ള ദാമ്പത്യ ജീവിതമാണ്‌ നയിക്കുന്നതെന്നും പൃഥ്വിരാജ്‌ പറഞ്ഞു. വിവാഹം കഴിഞ്ഞുവെന്നു കരുതി സിനിമയില്‍ തന്റെ മാര്‍ക്കറ്റിന്‌ കുറവൊന്നും സംഭവിച്ചിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ പൃഥ്വി മറുപടി പറഞ്ഞു.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ