ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

മമ്മൂട്ടിയുടേയും ലാലിന്റെയും നായികയാവാനില്ല: നിത്യ

Buzz It
2011, മേയ് 7, ശനിയാഴ്‌ച

കോട്ടയം: മലയയാള സിനിമയിലെ താരചക്രവര്‍ത്തിമാരായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും നായികയായി അഭിനയിക്കാന്‍ താനില്ലെന്ന്‌ ഉറുമി ഫെയിം നിത്യാ മേനോന്‍. കന്യക വനിതാ മാഗസിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ നിത്യ ഇക്കാര്യം വെളിപ്പെടുത്തിയത്‌.
പ്രായക്കൂടുതലുള്ള നടന്‍മാരുടെ നായികയായി അഭിനയിക്കാന്‍ താത്‌പര്യമില്ല. അങ്ങനെ ചെയ്‌താല്‍ ഒട്ടും നന്നാവില്ലെന്നത്‌ തന്നെ കാരണം. തന്റെ ആദ്യചിത്രമായ ആകാശഗോപുരത്തില്‍ മോഹന്‍ലാലിന്റെ നായികയാണ്‌. അങ്ങനെ ചെയ്‌തത്‌ കഥ ആവശ്യപ്പെട്ടതുകൊണ്ടാണ്‌. 40 വയസുകാരനും 20 വയസുകാരിയും പ്രണയിക്കുന്ന കഥയാണത്‌.
ചെറുപ്പക്കാരുടെ നായിയാവാനാണ്‌ തനിക്ക്‌ താത്‌പര്യമെന്നും നിത്യ വ്യക്തമാക്കുന്നു. ഉറുമിക്കുശേഷം നിരവധി ഓഫറുകളാണ്‌ ലഭിക്കുന്നത്‌. എല്ലാത്തിലും നയകര്‍ ചെറുപ്പക്കാര്‍തന്നെ. പുതുതലമുറയിലുള്ളവര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ കൂടുതല്‍ നന്നായി തോന്നും.
പ്രായത്തിന്റെ കെമസ്‌ട്രിയാണ്‌ അതില്‍ സന്തോഷം. ഒന്നിച്ച്‌ തമാശ പറഞ്ഞ്‌, ഭക്ഷണം കഴിച്ച്‌, ഒരു ജോളി മൂഡ്‌. സീനിയര്‍ ആര്‍ട്ടിസ്‌റ്റുകള്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ ഈ മൂഡ്‌ കിട്ടില്ലെന്നാണ്‌ നിത്യാ മേനോന്റെ കണ്ടെത്തല്‍.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ