ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

വിദ്യാബാലന്‍ മികച്ച നടി: പൃഥ്വിരാജ്‌

Buzz It
2010, സെപ്റ്റംബർ 29, ബുധനാഴ്‌ച

മെല്‍സേജ്‌ഘട്ട്‌ (മഹാരാഷ്‌ട്ര): വിദ്യാബാലന്‍ മികച്ച നടിയാണെന്ന്‌ പൃഥ്വിരാജ്‌. സന്തോഷ്‌ ശിവന്റെ ഉറുമിയില്‍ മികച്ച പ്രകടനമാണ്‌ വിദ്യാബാലന്‍ കാഴ്‌ചവച്ചത്‌. സിനിമയ്‌ക്കായി സ്വയം സമര്‍പ്പിച്ച നടിയാണ്‌ വിദ്യാബാലന്‍ എന്നും പൃഥിരാജ്‌ പറഞ്ഞു. (ഉറുമിയില്‍ ഒരു ഐറ്റം ഡാന്‍സ്‌ രംഗത്തു മാത്രമാണ്‌ വിദ്യാബാലന്‍ പ്രത്യക്ഷപ്പെടുന്നത്‌).
ഉറുമി ആഗോളതലത്തില്‍തന്നെ ശ്രദ്ധിക്കപ്പെടുമെന്നാണ്‌ പ്രതീക്ഷയെന്നും പൃഥ്വി പറഞ്ഞു. 20 കോടിരൂപയാണ്‌ നിര്‍മാണചെലവ്‌. സന്തോഷ്‌ ശിവന്റെ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന മുന്‍നിര അഭിനേതാക്കള്‍ക്കും കുറവില്ല. പ്രഭുദേവ, ജെനലിയ, നിത്യാ മേനോന്‍, അമോല്‍ ഗുപ്‌ത, ജഗതി ശ്രീകുമാര്‍, താബു, വിദ്യാബലന്‍, വിക്രം എന്നിവര്‍ക്കു പുറമേ 45 ബ്രട്ടീഷ്‌ അഭിനേതാക്കളും ചിത്രത്തെ സജീവമാക്കുന്നുണ്ട്‌.
മെല്‍സേജ്‌ഘട്ടിലെ ലൊക്കേഷനും പുതിയതാണ്‌. രാവണ്‍ ചിത്രീകരിച്ച സ്ഥലത്തുനിന്നും കുറച്ചുമാറിയുള്ളതാണ്‌ പുതിയ ലൊക്കേഷന്‍. സന്തോഷ്‌ ശിവന്റെ കാമറ പ്രേക്ഷകരെ കോരിത്തരിപ്പിക്കുമെന്നും പൃഥ്വി പ്രത്യാശ പ്രകടിപ്പിച്ചു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ