ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

അമലാപോളിന്റെ ചൂടന്‍ രംഗങ്ങള്‍ പോസ്‌റ്ററില്‍

Buzz It
2011, ജൂലൈ 21, വ്യാഴാഴ്‌ച

ചെന്നൈ: വിക്രമിന്റെ ദൈവത്തിരുമകളിലൂടെ തമിഴകമനം കവര്‍ന്ന അമലാപോളിന്റെ സെക്‌സ്‌ സിനിമ തമിഴകത്ത്‌ പുതിയ വിവാദമാകുന്നു. സിന്ധു സാമവേലിയെന്ന ഈ ചിത്രം ദൈവത്തിരുമകള്‍ റിലീസ്‌ ചെയ്‌ത ദിവസംതന്നെ റീ-റിലീസ്‌ നടത്തിയതാണ്‌ സിനിമാ പ്രവര്‍ത്തകരെ ഞെട്ടിച്ചത്‌. ആദ്യ റിലീസില്‍ ശ്രദ്ധിക്കപ്പെടാതെപോയ ചിത്രമായിരുന്നു സിന്ധു സാമവേലി.
ഈ ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ്‌ അമല പോള്‍ പ്രത്യക്ഷപ്പെട്ടത്‌. അമലയുടെ ചൂടന്‍ രംഗങ്ങള്‍ പോസ്‌റ്ററില്‍ പ്രത്യക്ഷപ്പെട്ടതോടെ ശരിക്കും ഞെട്ടിയത്‌ അമല തന്നെയാണ്‌. താന്‍ ഇത്തരം രംഗങ്ങളില്‍ അഭിനയിച്ചിട്ടില്ലെന്നും ഈ സിനിമയില്‍ ഇത്തരം രംഗങ്ങള്‍ ഇല്ലായിരുന്നുവെന്നും അമല അവകാശപ്പെടുന്നു.
പോസ്‌റ്റര്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍തന്നെ അമല സംവിധായകനെ വിളിച്ചു. ഇതൊരു ഞെട്ടിക്കുന്ന പോസ്‌റ്റായിരുന്നുവെന്ന്‌ സംവിധായകന്‍ സാമി പറഞ്ഞു. ഇത്തരം രംഗങ്ങള്‍ താന്‍ ഷൂട്ട്‌ ചെയ്‌തിട്ടില്ലെന്ന്‌ തറപ്പിച്ചു പറഞ്ഞ സാമി നിര്‍മാതാവ്‌ മൈക്കല്‍ റോയപ്പനുമായി ബന്ധപ്പെട്ടു. താന്‍ സിനിമ നേരത്തേതന്നെ വിറ്റുവെന്നും ഇപ്പോഴത്തെ സംഭവവുമായി തനിക്ക്‌ ബന്ധമൊന്നുമില്ലെന്നായിരുന്നു മൈക്കല്‍ റോയപ്പന്റെ നിലപാട്‌.
ഇത്‌ മോര്‍ഫിംഗിലൂടെ ഉണ്ടാക്കിയ പോസ്‌റ്ററാണെന്നാണ്‌ സാമി പറയുന്നത്‌.
ആദ്യ റിലീസില്‍ ചിത്രം കണ്ടവരും ഈവാദം ശരിവയ്‌ക്കുന്നുണ്ട്‌. സെക്‌സ്‌ എന്നുപറയാവുന്ന ഒരു ചെറിയ രംഗംപോലും ചിത്രം ആദ്യം റിലീസായപ്പോള്‍ ഉണ്ടായിരുന്നില്ലെന്നാണ്‌ അവര്‍ ചൂണ്ടിക്കാട്ടുന്നത്‌.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ