ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കമലഹാസനോ!!! നായികയാവന്‍ ഞങ്ങളില്ല

Buzz It
2011, ജൂലൈ 22, വെള്ളിയാഴ്‌ച

ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍താരം കമലഹാസന്റെ നായികയാവാന്‍ ബോളിവുഡ്‌ നടിമാര്‍ക്ക്‌ മടി. സോനക്ഷിമുതല്‍ വിദ്യവരെ, പ്രിയങ്ക മുതല്‍ ദീപികവരെയുള്ളവര്‍ ഇതിനകംതന്നെ കമലഹാസനോട്‌ നിഷേധാത്മക മറുപടി പറഞ്ഞുകഴിഞ്ഞു. രജനീകാന്തിന്റെ നായികയാവാന്‍ മത്സരിക്കുന്ന നടിമാരാണ്‌ കമലഹാസനോട്‌ തിരക്കുമൂലം സഹകരിക്കാനാവില്ലെന്ന്‌ പറഞ്ഞ്‌ രക്ഷപ്പെടുന്നത്‌.
പുതിയ ചിത്രം വിശ്വരൂപത്തിനായാണ്‌ നായികയെത്തപ്പി കമലഹാസന്‍ ബോളിവുഡിലെത്തിയത്‌. ചിത്രത്തില്‍ ബോളിവുഡിലെ ഏതെങ്കിലും താരസുന്ദരി നായികയായി എത്തണമെന്നാണ്‌ കമലഹാസന്‍ ആഗ്രഹിച്ചതും.
ആദ്യം കണ്ടത്‌ ദബംഗ്‌ ഫേം സോനാക്ഷി സിന്‍ഹയെ. പക്ഷേ സോനാക്ഷിക്ക്‌ ഡേറ്റ്‌ ഒഴിവില്ല. പിന്നീട്‌ ദീപികാ പദുക്കോണിന്റെ വീട്ടിലേക്ക്‌. അവിടെനിന്ന്‌ പ്രിയങ്കചോപ്രയുടെ അടുത്തേക്ക്‌. പക്ഷേ എല്ലാവര്‍ക്കും ഒരേമറുപടി. ഇതിനിടെ വിദ്യാബാലനും നായികാപദവി വാഗ്‌ദാനം ചെയ്‌തു. അടുത്ത രണ്ട്‌ മൂന്ന്‌ മാസത്തേക്ക്‌ സമയമേയില്ല എന്നായിരുന്നു വിദ്യയുടെ മറുപടി.
ഫലത്തില്‍ ഓഗസ്‌റ്റില്‍ വിശ്വരൂപത്തിന്റെ ചിത്രീകരണം തുടങ്ങാനാവാത്ത അവസ്ഥയാണ്‌. നായികയെ ഇനിയും കണ്ടെത്താനാവാത്തതിനാല്‍ ചിത്രീകരണം എന്ന്‌ തുടങ്ങുമെന്നുപോലും പറയാനാവാത്ത അവസ്ഥ. ഇതിനകം ചിത്രത്തിന്‌ ഡേറ്റ്‌ നല്‍കിയ മറ്റ്‌ അഭിനേതാക്കളാണ്‌ ഇപ്പോള്‍ പെട്ടത്‌. ഓഗസ്‌റ്റില്‍ ചിത്രീകരണം തുടങ്ങിയില്ലെങ്കില്‍ പിന്നെ ചിത്രവുമായി സഹകരിക്കാന്‍ ഇവര്‍ക്കും ഡേറ്റ്‌ പ്രശ്‌നമാവും. മെഗാഹിറ്റായ ദശാവതാരത്തിനുശേഷം കമലഹാസന്‍ ഒരുക്കുന്ന ബിഗ്‌ ബജറ്റ്‌ ചിത്രമായതിനാല്‍ വിശ്വരൂപത്തിലെ ചാന്‍സ്‌ വേണ്ടന്നുവയ്‌ക്കാനും ഇവര്‍ക്കാവുന്നില്ല. 

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ