ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

റീമയെ ഒഴിവാക്കിയതിന്‌ പിന്നില്‍ ഞാനല്ല: സഞ്‌ജന

Buzz It
2011, ജൂലൈ 6, ബുധനാഴ്‌ച

ബാംഗ്ലൂര്‍: ഷാജി കൈലാസിന്റെ മമ്മൂട്ടി ചുത്രത്തില്‍നിന്നും റീമയെ ഒഴിവാക്കിയതിന്‌ പിന്നില്‍ താനല്ലെന്ന്‌ കാസനോവ നായിക സഞ്‌ജന. റീമയെ ഒഴിവാക്കിയത്‌ എന്തിനാണെന്നും എനിക്കറിയില്ല. ഞാന്‍ ഹൈദ്രാബാദില്‍ ആയിരിക്കുമ്പോഴാണ്‌ ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ പറ്റൂമോയെന്ന്‌ ഷാജി കൈലാസ്‌ വിളിച്ചുചോദിച്ചത്‌. മമ്മൂട്ടിയുടെ നായികയാവാനുള്ള ക്ഷണം നിരസിക്കണമെങ്കില്‍ എനിക്ക്‌ വട്ടായിരിക്കണം.
മോഹന്‍ലാലിന്റെ നായികയായാണ്‌ ഞാന്‍ മലയാളത്തില്‍ ആദ്യം വന്നത്‌. രണ്ടാമത്തെ മലയാളചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയാകാന്‍ കഴിയുകയെന്നത്‌ ഭാഗ്യമാണ്‌ മമ്മൂട്ടിയും മോഹന്‍ലാലും മലയാളത്തിലെ ഷാറൂഖും സല്‍മാനുമാണ്‌. അങ്ങനെയുള്ളവരുടെ നായികയാവാന്‍ അവസരം ലഭിച്ചാല്‍ അത്‌ എങ്ങനെ നിരസിക്കും.
റീമ എന്റെ സുഹൃത്താണ്‌. എന്റെ അവസ്ഥ റീമയ്‌ക്ക്‌ മനസിലാവുമെന്ന്‌ പ്രതീക്ഷിക്കുന്നു. റീമയെ അവര്‍ ഒഴിവാക്കിയ സ്ഥിതിക്ക്‌ ഞാനല്ലങ്കില്‍ വേറെ ആരെങ്കിലും ആ വേഷം അഭിനയിക്കും. പിന്നെ ഇതൊക്കെ സിനിമാ രംഗത്ത്‌ സര്‍വസാധാരണമാണെന്ന്‌ റീമ തിരിച്ചറിയണമെന്നും സഞ്‌ജന പറഞ്ഞു.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ