ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

വിദേശകളിക്കാര്‍ വേണ്ടെന്ന്‌ ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗ്‌

Buzz It
2011, ജൂലൈ 5, ചൊവ്വാഴ്ച

കൊളംബോ: ഐ പി എല്‍ മാതൃകയില്‍ നടത്തുന്ന ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗില്‍ വിദേശകളിക്കാര്‍ ഉണ്ടാകില്ല. വിദേശ കളിക്കാര്‍ക്ക്‌ നല്‍കേണ്ടിവരുന്ന ഭീമമായ പ്രതിഫലമാണ്‌ ഇത്തരത്തിലൊരു തീരുമാനത്തിലേയ്‌ക്ക്‌ ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ബോര്‍ഡിനെ നയിച്ചത്‌. ഇതോടെ ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിന്‌ നിറം മങ്ങുമെന്ന്‌ ഉറപ്പായി.
ഇന്ത്യ, പാകിസ്ഥാന്‍, ഓസ്‌ട്രേലിയ, വെസ്‌റ്റ്‌ ഇന്‍ഡീസ്‌, ന്യൂസിലാന്‍ഡ്‌ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും 19 താരങ്ങളാണ്‌ ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ സമ്മതമറിയിച്ചിരുന്നത്‌. എന്നാല്‍ മത്സരത്തില്‍നിന്നും ഇന്ത്യന്‍ താരങ്ങള്‍ക്ക്‌ ബി സി സി ഐ വിലക്ക്‌ ഏര്‍പ്പെടുത്തിയ നടപടിയാണ്‌ ശ്രീലങ്കന്‍ ലീഗിന്‌ തിരിച്ചടിയായത്‌.
ഇന്ത്യന്‍ താരങ്ങളില്ലെങ്കില്‍ ക്രിക്കറ്റ്‌ മതമായി മാറിയ ഇന്ത്യയില്‍ മത്സരം കാണാന്‍ ആളുണ്ടാവില്ല. അത്‌ പരസ്യവരുമാനത്തെ പ്രതികൂലമായി ബാധിക്കും. ടെലിവിഷന്‍ സംപ്രേക്ഷണാവകാത്തിലൂടെ ലഭിക്കുന്ന വരുമാനവും കുറയും. ഈ സ്ഥിതിയില്‍ വിദേശതാരങ്ങള്‍ക്ക്‌ അവര്‍ ചോദിക്കുന്ന പ്രതിഫലം നല്‍കാന്‍ കഴിയില്ല. അതുകൊണ്ടാണ്‌ വിദേശതാരങ്ങളെ ഒഴിവാക്കുന്നതെന്ന്‌ ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വൃത്തങ്ങള്‍ അറിയിച്ചു. 



RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ