ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ശ്രീശാന്ത്‌ ശാന്തന്‍: ജയവര്‍ധന

Buzz It
2011, മേയ് 3, ചൊവ്വാഴ്ച

ന്യൂഡല്‍ഹി: ശ്രീശാന്തിനെക്കുറിച്ച്‌ ചോദിച്ചാല്‍ മിസ്‌റ്റര്‍ കൂള്‍ എന്നറിയപ്പെടുന്ന ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ക്യാപ്‌ടന്‍ മഹേന്ദ്രസിംഗ്‌ ധോണിപോലും ചൂടായിപ്പോകും. അത്രയേറെ വികൃതികളാണ്‌ ശ്രീ കാട്ടിക്കൂട്ടിയിട്ടുള്ളത്‌. എന്നാല്‍ അതേ ശ്രീശാന്ത്‌ വെറും ശാന്തനാണെന്നാണ്‌ കൊച്ചിന്‍ ടസ്‌കേഴ്‌സ്‌ കേരളയുടെ ക്യാപ്‌ടന്‍ ശ്രീലങ്കന്‍ താരമായ മഹേല ജയവര്‍ധനയുടേത്‌. വെറുതെ പറയുകയല്ല, താന്‍ ക്യാപ്‌ടനായ ഐ പി എല്‍ ടീമിന്റെ കഴിഞ്ഞുപോയ ഒന്‍പത്‌ മത്സരങ്ങളില്‍ ഒരിക്കല്‍ പോലും ജയവര്‍ധനയ്‌ക്ക്‌ ശ്രീ തലവേദന സൃഷ്ടിച്ചിട്ടില്ല.
ശ്രീശാന്തിന്റെ അക്രമണോത്സകതയ്‌ക്ക്‌ കുറച്ചുകുറവ്‌ വന്നിട്ടുണ്ടെന്ന്‌ മഹേലതന്നെ പറയുന്നു. കുറച്ചൊക്കെ ആഹ്ലാദം പ്രകടിപ്പിക്കാന്‍ ശ്രീശാന്തിനെ അനുവദിക്കണം. അതിനോടൊപ്പം ശ്രീയോട്‌ എപ്പോഴും സംസാരിക്കാനും ശ്രമിക്കണം. എങ്കില്‍ ശ്രീ കൈവിട്ടുപോകില്ല. കഴിഞ്ഞ രണ്ട്‌ മത്സരങ്ങളിലും വളരെ മികച്ച പ്രകടനമാണ്‌ ശ്രീയില്‍നിന്നും ഉണ്ടായതെന്നും മഹേല ചൂണ്ടിക്കാട്ടുന്നു.
കൊച്ചിയിലെ പിച്ചിനെതിരെ ജയവര്‍ധനയും ഇന്നലെ രംഗത്തെത്തി. ഒരു ഹോം ടീമിന്‌ അനുയോജ്യമായ പിച്ചല്ല കൊച്ചിയിലേത്‌. എവേ മത്സരങ്ങളില്‍ ജയിക്കുമ്പോഴും ഹോം ഗ്രൗണ്ടില്‍ വിജയം കാണാനാകാതെ പോകുന്നത്‌്‌ അതുകൊണ്ടാണ്‌. പല കളികളിലും അവസാന രണ്ട്‌ ഓവറുകളാണ്‌ ഞങ്ങളെ പരാജയപ്പെടുത്തിയിട്ടുുള്ളത്‌. ഒരു ടീമെന്ന നിലയില്‍ ടസ്‌കേഴ്‌സ്‌ പൊരുത്തപ്പെട്ടുകഴിഞ്ഞു. തങ്ങള്‍ ഓരോ മത്സരവും ആസ്വദിക്കുന്നുമുണ്ടെന്നും മഹേല ജയവര്‍ധന പറഞ്ഞു.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ