ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഗാംഗുലി കൊച്ചി ടീമിന്റെ ഉപദേശകന്‍

Buzz It
2011, ഫെബ്രുവരി 12, ശനിയാഴ്‌ച

ന്യൂഡല്‍ഹി: കൊച്ചി ഐ പി എല്‍ ടീമിനെ നയിക്കുക ശ്രീലങ്കയുടെ മുന്‍ ക്യാപ്‌ടന്‍ മഹേല ജയവര്‍ദ്ധന. ഐ പി എല്‍ ടീമുകള്‍ കൈയൊഴിഞ്ഞ സൗരവ്‌ ഗാംഗുലി കൊച്ചി ടീമിന്റെ ഉപദേശകനായി ചുമതലയേല്‍ക്കും.
നായകനായി ജയവര്‍ദ്ധന ചുമതലയേല്‍ക്കുമെന്ന്‌ കൊച്ചി ടീം ചെയര്‍മാന്‍ മുകേഷ്‌ പട്ടേല്‍ അറിയിച്ചു. 1.5 മില്ല്യണ്‍ ഡോളറിനാണ്‌ ജയവര്‍ദ്ധനയെ കൊച്ചി ടീം സ്വന്തമാക്കിയത്‌. ജയവര്‍ദ്ധനയെ ക്യാപ്‌ടനാക്കാന്‍ കഴിഞ്ഞത്‌ ഭാഗമായി കരുതുന്നുവെന്ന്‌ പട്ടേല്‍ പറഞ്ഞു. ഐ പി എല്ലില്‍ തുടക്കക്കാരായ കൊച്ചി ടീമിനെ മുന്നോട്ട്‌ നയിക്കാന്‍ അനുഭവസമ്പത്തുള്ള ജയവര്‍ദ്ധനയ്‌ക്ക്‌ കഴിയുമെന്നാണ്‌ പ്രതീക്ഷ. ടീമിന്റെ രൂപഘടനയും ലോഗോയും താമസിയാതെ തീരുമാനിക്കുമെന്നും പട്ടേല്‍ പറഞ്ഞു.
സൗരവ്‌ ഗാംഗുലി ഏത്‌ ഒരു ടീമിനും വരദാനമാണ്‌. അദ്ദേഹം ഏതെങ്കിലും നിലയില്‍ ടീമിനോട്‌ സഹകരിക്കുന്നത്‌ വലിയകാര്യമാണ്‌. കളിയുടെ ഏത്‌ മേഖലയിലും ഏറെ അനുഭവസമ്പത്തുള്ള വ്യക്തിയാണ്‌ ഗാംഗുലി. ഐ പി എല്‍ ലേലം നടക്കുന്ന സമയത്ത്‌ ടീം സ്‌ട്രാറ്റജിക്ക്‌ അന്തിമരൂപം നല്‍കിയിരുന്നില്ല. അതുകൊണ്ടാണ്‌ അന്ന്‌ അദ്ദേഹത്തെ ലേലത്തില്‍ വാങ്ങാന്‍ കഴിയാതെപോയതെന്നും പട്ടേല്‍ പറഞ്ഞു.
ടീമിനോട്‌ ഗാംഗുലിയുടെ സഹകരണം ഉറപ്പാന്‍ ശ്രമിക്കുകയാണ്‌ ഇപ്പോള്‍ നാളെയുടെ കൊച്ചി ടീമിനെ രൂപവത്‌കരിക്കാന്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും പട്ടേല്‍ പറഞ്ഞു.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ