ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഗാംഗുലി കൊച്ചിയില്‍തന്നെ

Buzz It
2011, ജനുവരി 31, തിങ്കളാഴ്‌ച

കൊച്ചി: ഐ പി എല്‍ നാലാം സീസണില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ക്യാപ്‌ടന്‍ സൗരവ്‌ ഗാംഗുലി കൊച്ചി ടീമിനു വേണ്ടി കളിക്കുമെന്ന്‌ ഉറപ്പായി. ഈ വെള്ളിയാഴ്‌ച ചേരുന്ന ഐ പി എല്‍ ഗവേണിംഗ്‌ ബോഡി യോഗത്തില്‍ അപ്രതീക്ഷിതമായ തടസങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ ഗാംഗുലി കൊച്ചി ടീമിന്റെ ക്യാപ്‌ അണിയും.
ഇതു സംബന്ധിച്ച വാര്‍ത്തകള്‍ നേരത്തേ കൊച്ചി ഐ പി എല്‍ ടീം നിഷേധിച്ചിരുന്നു. തന്നെ ആരും സമീപിച്ചിട്ടില്ലെന്ന്‌ ഗാംഗുലിയും പറഞ്ഞിരുന്നു. പുറത്ത്‌ ഇത്‌ നിഷേധിച്ചുവെങ്കിലും ഗാംഗുലിയെ സ്വന്തമാക്കാനുള്ള നീക്കങ്ങളുമായി കൊച്ചി ടീം മുന്നോട്ടുപോകുകയായിരുന്നു.
കൊച്ചി ടീമിന്റെ അപേക്ഷ പരിഗണിച്ച ഐ പി എല്‍ ഗവേണിംഗ്‌ ബോഡി ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോയെന്ന്‌ ആരാഞ്ഞ്‌ മറ്റ്‌ ടീമുകള്‍ക്ക്‌ കത്ത്‌ അയച്ചുകഴിഞ്ഞു. ആര്‍ക്കും എതിര്‍പ്പില്ലെന്നാണ്‌ അനൗദ്യോഗിക സൂചന. അങ്ങനെയെങ്കില്‍ ഇതുവരെ ലേലത്തില്‍ വിറ്റുപോകാത്ത ഗാംഗുലിയെ വീണ്ടും ലേലത്തിന്‌ വയ്‌ക്കുകയും കൊച്ചി അദ്ദേഹത്തെ സ്വന്തമാക്കുകയും ചെയ്യും.
വി ആര്‍ വി സിംഗ്‌, വാസിം ജാഫര്‍ എന്നീ കളിക്കാര്‍ക്കും ഇതുപോല ആവശ്യക്കാരുണ്ട്‌. ഡക്കാന്‍ ചാര്‍ജേഴ്‌സും പഞ്ചാബ്‌ കിംഗ്‌സുമാണ്‌ ഇവര്‍ക്കായി രംഗത്തുള്ളത്‌.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ