ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കേഴ്‌സറ്റണ്‍ ഐ പി എല്ലിലേയ്‌ക്ക്‌

Buzz It
2011, ജനുവരി 27, വ്യാഴാഴ്‌ച

മുംബൈ: അടുത്തമാസം തുടങ്ങുന്ന ലോകകപ്പ്‌ ക്രിക്കറ്റ്‌ മത്സരത്തോടെ ഇന്ത്യന്‍ ടീമിന്റെ കോച്ച്‌ എന്ന കുപ്പായം അഴിച്ചുവയ്‌ക്കുന്ന ഗാരി കേഴ്‌സറ്റണ്‍ ഐ പി എല്ലില്‍ സജീവമാകുമെന്ന്‌ സൂചന. മുംബൈ ഇന്ത്യന്‍സിന്റെ ഡയറക്ടര്‍ ഓഫ്‌ കോച്ച്‌ ആയിട്ടായിരിക്കും കേഴ്‌സറ്റണ്‍ ചുമതലയേല്‍ക്കുക. മുംബൈ ഇന്ത്യന്‍സ്‌ നായകന്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറാണ്‌ ഈ നീക്കത്തിന്‌ പിന്നില്‍.
ലോകകപ്പോടെ ബി സി സി ഐയും കേഴ്‌സ്‌റ്റണുമായുള്ള കരാര്‍ അവസാനിക്കും. കരാര്‍ പുതുക്കാന്‍ ബി സി സി ഐയ്‌ക്ക്‌ താത്‌പര്യമുണ്ടെങ്കിലും കേഴ്‌സ്റ്റണിന്‌ നാട്ടിലേക്ക്‌ മടങ്ങാനാണ്‌ താത്‌പര്യം. ഇക്കാര്യത്തില്‍ കേഴ്‌സറ്റണിന്റെ മനസ്‌ മാറ്റാനുള്ള ശ്രമങ്ങളും ഒരുവശത്ത്‌ നടക്കുന്നുണ്ട്‌.
ഇതിനിടെയാണ്‌ ഐ പി എല്ലിന്റെ ഭാഗമായി കേഴ്‌സറ്റണെ ഇന്ത്യയില്‍ നിലനിര്‍ത്താന്‍ ശ്രമം ആരംഭിച്ചത്‌. സച്ചിന്റെ ആവശ്യത്തോട്‌ കേഴ്‌സ്‌റ്റണ്‍ അനുകൂലമായി പ്രതികരിച്ചുവെന്നാണ്‌ സൂചന. ഐ പി എല്ലാകുമ്പോള്‍ ഒരു വര്‍ഷം നീളുന്ന മത്സരങ്ങളില്ലാത്തതിനാല്‍ കൂടുതല്‍ സമയം സ്വന്തം നാട്ടില്‍ ചെലവഴിക്കാന്‍ കേഴ്‌സ്‌റ്റണ്‌ കഴിയും.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ