ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ലോകകപ്പ്‌: സാധ്യത ഇന്ത്യയ്‌ക്കെന്ന്‌ ബെവന്‍

Buzz It
2011, ജനുവരി 23, ഞായറാഴ്‌ച

ചാണ്ഡിഗര്‍: വരുന്ന ക്രിക്കറ്റ്‌ ലോകകപ്പില്‍ ചാമ്പ്യന്‍മാരാകുന്നത്‌ ഇന്ത്യയായിരിക്കുമെന്ന്‌ മുന്‍ ഓസ്‌ല്രേിയന്‍ താരം മൈക്കല്‍ ബെവന്‍. കിംഗ്‌ ഇലവന്‍ പഞ്ചാബ്‌ ടീമിന്റെ പരിശീലകനായി ചുമതലയേറ്റ ബെവന്‍ ലോകകപ്പില്‍ ഓസ്‌ട്രേലിയന്‍ സാധ്യതകള്‍ ചെറുതാണെന്നും ഓര്‍മിപ്പിച്ചു.
ഏതൊരു ടീമിനും സംഭവിക്കാവുന്ന ദുരവസ്ഥയാണ്‌ ഓസിസ്‌ ഇപ്പോള്‍ നേരിടുന്നത്‌. ഒരു മികച്ച ടീമില്‍നിന്നും ഏഴ്‌ മികച്ച കളിക്കാര്‍ കുറഞ്ഞകാലംകൊണ്ട്‌ കളി അവസാനിപ്പിക്കുമ്പോള്‍ ഇങ്ങനെ സംഭവിക്കും. ഇപ്പോള്‍ ഓസിസ്‌ ടീം ഒരു മാറ്റത്തിന്റെ പ്രക്രിയയിലാണ്‌. അവിടെനിന്നും ടീം ഫോമിലേക്ക്‌ തിരിച്ചുവരുമെന്നും ബെവന്‍ പറഞ്ഞു.
ഒരിക്കല്‍ മാത്രമേ ലോകകപ്പ്‌ നേടിയിട്ടുള്ളൂവെങ്കിലും ഇത്തവണ സാധ്യത കൂടുതല്‍ ഇന്ത്യന്‍ ടീമിനാണ്‌. മികച്ച ടീമാണ്‌ ഇന്ത്യയ്‌ക്കുള്ളത്‌. കഴിഞ്ഞ ലോകകപ്പില്‍ ആദ്യറൗണ്ടില്‍ പുറത്തായി എന്നത്‌ കാര്യമാക്കേണ്ടതില്ലെന്നും ബെവന്‍ പറഞ്ഞു.
ഐ പി എല്ലിന്റെ നാലാം സീസണില്‍ കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബിനെ ചാമ്പ്യന്‍മാരാക്കുകയാണ്‌ തന്റെ ലക്ഷ്യം. അതിനു പര്യാപ്‌തമായ ടീമാണ്‌ ഇപ്പോഴുള്ളത്‌. ഗ്രില്‍ക്രിസ്‌റ്റ്‌ തന്നെയാവും ക്യാപ്‌ടന്‍. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ചെങ്കിലും ശക്തനായ ഒരു ബാറ്റ്‌സ്‌മാനാണ്‌ ഗില്‍ക്രിസ്‌റ്റ്‌ ഇപ്പോഴും. സഹതാരങ്ങളെ ഒരുമയോടെ കൊണ്ടുപോകാന്‍ കഴിയുന്ന അദ്ദേഹം മികച്ച തന്ത്രങ്ങള്‍ പുറത്തെടുക്കാന്‍ കഴിയുന്ന നായകന്‍ കൂടിയാണെന്നും ബെവന്‍ ഓര്‍മിപ്പിച്ചു.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ