ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സൗരവ്‌ ഗാംഗുലി കൊച്ചി ടീമില്‍

Buzz It
2011, ജനുവരി 21, വെള്ളിയാഴ്‌ച

കൊല്‍ക്കത്ത: മൂന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ക്യാപ്‌ടന്‍ സൗരവ്‌ ഗാംഗുലി ഐ പി എല്ലിന്റെ ഈ സീസണില്‍ കൊച്ചിക്കുവേണ്ടി കളിച്ചേക്കും. ഐ പി എല്ലിലെ 10 ഫ്രാഞ്ചൈസികളും കൈയൊഴിഞ്ഞ ഗാംഗുലിയെ സ്വന്തമാക്കാന്‍ ഒടുവില്‍ കൊച്ചി ടീം തീരുമാനിക്കുകയായിരുന്നു. ഗാംഗുലിയുമായി കരാര്‍ ഒപ്പിടാന്‍ അനുമതി ചോദിച്ചുകൊണ്ട്‌ കൊച്ചി ടീം ബി സി പി ഐ അധികൃതരെ സമീപിച്ചുകഴിഞ്ഞു.
താര നിബിഡമായ ഒരു ടീമിനെ കൊച്ചി ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്‌. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമില്‍ കളിക്കുകയോ കളിച്ചുകൊണ്ടിരിക്കുന്നവരോ ആയ ബാറ്റ്‌സ്‌മാന്‍മാര്‍ കൊച്ചിയുടെ കൂടാരത്തില്‍ ഇല്ല. വി വി എസ്‌ ലക്ഷ്‌മണ്‍ മാത്രമാണ്‌ ഇതിനൊരപവാദം. ഈ സാഹചര്യത്തിലാണ്‌ ഗാംഗുലിയെക്കൂടി കൊച്ചിയിലെത്തിക്കാന്‍ അധികൃതര്‍ ശ്രമമാരംഭിച്ചത്‌.
കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സില്‍ ഉപദേശകന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നതിനെക്കാള്‍ ഗാംഗുലി ഇഷ്ടപ്പെടുന്നത്‌ കൊച്ചിടീമിന്റെ ഭാഗമാകാനാണെന്നാണ്‌ സൂചന. കൊച്ചി ടീമും ഗാംഗുലിയും തമ്മില്‍ കരാറിലേര്‍പ്പെടുന്നതിന്‌ തടസമൊന്നും ഉണ്ടാകില്ലെന്ന്‌ ബി സി സി ഐ അധികൃതര്‍ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്‌.
അങ്ങനെയെങ്കില്‍ ഗാംഗുലി കൊച്ചി ടീമിനായി കുപ്പായം അണിയും. അതേസമയം ഗാംഗുലിയെത്തുമ്പോള്‍ ക്യാപ്‌ടന്‍ ആരായിരിക്കുമെന്നതില്‍ അനശ്ചത്വമുണ്ട്‌. ഗാംഗുലിയേയും ക്യാപ്‌ടന്‍ സ്ഥാനത്തേക്ക്‌ പരിഗണിക്കേണ്ടിവരുമെന്നതാണ്‌ കാരണം. ശ്രീലങ്കന്‍ താരം മഹേല ജയവര്‍ധനയെയാണ്‌ ഇപ്പോള്‍ ക്യാപ്‌ടന്‍ സ്ഥാനത്തേയ്‌ക്ക്‌ പരിഗണിക്കുന്നത്‌. ഗാംഗുലിയും ജയവര്‍ധനയും നല്ല ബന്ധത്തിലായതിനാല്‍ ആരെ ക്യാപ്‌ടന്‍ ആക്കിയാലും മറ്റെയാള്‍ക്ക്‌ പ്രശ്‌നമുണ്ടാകില്ലെന്നതാണ്‌ ഒരു ആശ്വാസം.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ