ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

പ്രിന്‍സിപ്പലിനെ കൊല്ലുന്ന അധ്യാപിക ആര്‌? ചോദ്യം പരീക്ഷയ്‌ക്ക്‌

Buzz It
2010, ഒക്‌ടോബർ 24, ഞായറാഴ്‌ച

ടോക്കിയോ: നിങ്ങളുടെ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ എങ്ങനെ കൊല്ലാം?- ചോദ്യം എലമെന്ററി സ്‌കൂളിലെ തേര്‍ഡ്‌ ഇയര്‍ വിദ്യാര്‍ത്ഥികളോട്‌. നിങ്ങളുടെ അധ്യാപകരില്‍ തിരഞ്ഞെടുക്കപ്പെട്ട ഏഴുപേരില്‍ ആരായിരിക്കും പ്രിന്‍സിപ്പലിനെ കൊല്ലുകയെന്ന്‌ ഊഹിച്ചുപറയാമോ? എന്ന്‌ മറ്റൊരു ചോദ്യം. ഏഴ്‌ അധ്യാപികമാരുടെ പേരും ലിസ്‌റ്റില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്‌. ഇതില്‍ ഒരാളെ തിരഞ്ഞെടുക്കാനാണ്‌ മൂന്നാംതരം വിദ്യാര്‍ത്ഥികളോട്‌ ചോദ്യപേപ്പറിലൂടെ ആവശ്യപ്പെടുന്നത്‌. ടോക്കിയോയിലെ ടോക്കായ്‌ സിറ്റിയിലെ ഐഷി പെര്‍ഫെ്‌കച്വര്‍ സ്‌കൂളിലാണ്‌ സംഭവം. ചോദ്യപേപ്പര്‍ വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളോട്‌ മാപ്പ്‌ പറഞ്ഞിട്ടുണ്ട്‌. 24 കാരിയായ അധ്യാപികയാണ്‌ ചോദ്യപേപ്പര്‍ തയ്യാറാക്കിയത്‌. ഇതേദിവസം തന്നെ മറ്റൊരു സ്‌കൂളിലും കൊച്ചുകുട്ടികളോട്‌ സമാനമായ ചോദ്യം ചോദിച്ച സംഭവവുമുണ്ടായി. ഹമദയാമ എലമെന്ററി സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ത്ഥികളായ 21 പേര്‍ക്കാണ്‌ കണക്ക്‌ പരീക്ഷയില്‍ ഇത്തരമൊരു ചോദ്യം ലഭിച്ചത്‌. മൂന്ന്‌ സഹോദരിമാരില്‍ ഒരാള്‍ മരിച്ചുപോയി. ശവസംസ്‌കരണവേളയില്‍ അവിടെയത്തിയ ഒരു യുവാവിനോട്‌ മറ്റ്‌ രണ്ട്‌ സഹോദരിമാര്‍ക്കും പ്രണയമായി. ഈ യൂവാവിനെ വീണ്ടും കാണണമെങ്കില്‍ രണ്ടാമത്തെ സഹോദരി എന്തുചെയ്യണം? എന്ന ചോദ്യത്തിനാണ്‌ ഇവിടെ കൊച്ചുകുട്ടികള്‍ ഉത്തരം പറയേണ്ടിവന്നത്‌. ഏതായാലും ഈ ചോദ്യങ്ങള്‍ വിവാദമായിക്കഴിഞ്ഞു. ജപ്പാനിലെ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ വ്യാപക എതിര്‍പ്പുകള്‍ ഉയരുകയാണിപ്പോള്‍. പിഞ്ചുകുഞ്ഞുങ്ങളുടെ മനസില്‍ കൊലപാതകമടക്കമുള്ള അക്രമവാസന കുത്തിവയ്‌ക്കുകയാണ്‌ ചെയ്യുന്നതെന്ന്‌ രക്ഷിതാക്കള്‍ കുറ്റപ്പെടുത്തുന്നു. വിദ്യാഭ്യാസ അധികൃതരും സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളോട്‌ മാപ്പ്‌ ചോദിച്ചിട്ടുണ്ടെങ്കിലും വിവാദം തണുത്തിട്ടില്ല.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ