ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

200 കി. മി. സ്‌പീഡില്‍ ഒരു കാര്‍ ഡ്രൈവ്‌

Buzz It
2010, ഒക്‌ടോബർ 24, ഞായറാഴ്‌ച

ലണ്ടന്‍: മണിക്കൂറില്‍ 200 കിലോമീറ്റര്‍ സ്‌പീഡില്‍ കാര്‍ ഓടിക്കുക, അതും പരമാവധി 100 കിലോമീറ്റര്‍ സ്‌പീഡ്‌ അനുവദനീയമായ റോഡില്‍. ഇത്തരമൊരു പരീക്ഷണമാണ്‌ അമിതവേഗതയ്‌ക്ക്‌ ലോകത്തെ ഏറ്റവും വലിയ പിഴ ശിക്ഷനേരിേടണ്ടിവന്ന സ്വീറ്റ്‌സര്‍ലാന്‍ഡുകാരന്‍ നടത്തിയതെന്ന്‌ പോലീസ്‌ കണ്ടെത്തി. കാറിന്റെ സ്‌പീഡോ മീറ്റര്‍ തകരാറിലായതാണ്‌ കാരണമെന്ന 26 കാരനായ ഈ യുവാവിന്റെ വാദം കളളമാണെന്നും പോലീസ്‌ കണ്ടെത്തി.
കാറിന്റെ എന്‍ജിന്‍ പുതുതായി ട്യൂണ്‍ ചെയ്‌തിരുന്നു. അതിനുശേഷം കാറിന്‍െറ പരമാവധി വേഗത കണ്ടെത്താനായിരുന്നു അയാളുടെ ശ്രമം. 200 കിലോമീറ്റര്‍ സ്‌പീഡ്‌ ആണ്‌ ലക്ഷ്യമിട്ടതെങ്കിലും 193 കിലോമീറ്റര്‍ സ്‌പീഡിലേ സഞ്ചരിക്കാന്‍ കഴിഞ്ഞുള്ളൂ. പോലീസ്‌ പിടിച്ചതിലല്ല, 200 കി. മി സ്‌പീഡ്‌ താണ്ടാന്‍ കഴിയാത്തതിലാണ്‌ യുവാവിന്റെ വിഷമം.
ഏതായാലും അമിത സ്‌പീഡില്‍ വാഹമോടിച്ച ഇയാളുടെ കൈയില്‍നിന്നും ചരിത്രത്തിലെ ഏറ്റവുംവലിയ തുകയാണ്‌ പിഴയായി അധികൃതര്‍ ഈടാക്കിയത്‌. 5,38,000 ഡോളറായിരുന്നു പിഴ.


0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ