ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

തട്ടിപ്പ്‌ തടയുന്ന ക്രെഡിറ്റ്‌ കാര്‍ഡ്‌ വരുന്നു

Buzz It
2010, ജൂലൈ 18, ഞായറാഴ്‌ച

ലണ്ടന്‍: ക്രെഡിറ്റ്‌ കാര്‍ഡ്‌ ദുരുപയോഗം ചെയ്‌ത്‌ ഓണ്‍ലൈന്‍ ഷോപ്പിംഗിലൂടെ തട്ടിപ്പ്‌ നടത്തുന്നത്‌ തടയാന്‍ പുതിയ സംവിധാനം വരുന്നു. തട്ടിപ്പ്‌ തടയുന്നതിനായി പുതിയതരം വിസാ കാര്‍ഡിന്‌ രൂപം നല്‍കിയിരിക്കുകയാണ്‌ യു എസ്‌ ഗ്ലോബല്‍ പേയ്‌മെന്റ്‌ ടെക്‌നോളജി കമ്പനി.
നിലവില്‍ ഉപയോഗിക്കുന്ന വിസാ കാര്‍ഡിന്റെ അതേ രൂപമാണെങ്കിലും കീപാഡും ഡിജിറ്റല്‍ നമ്പര്‍ ഡിസ്‌പ്ലേയുമടങ്ങുന്നതാണ്‌ പുതിയ വിസാ കാര്‍ഡ്‌. ഈ കാര്‍ഡ്‌ ഉപയോഗിച്ച്‌ ഷോപ്പിംഗ്‌ നടത്തുമ്പോള്‍ പാസ്‌വേര്‍ഡ്‌ കൃത്യമായി മാറിക്കൊണ്ടിരിക്കും എന്നതാണ്‌ ഇതിന്റെ പ്രത്യേകത.
12 ബട്ടണ്‍ ആണ്‌ കീപാഡില്‍ ഉള്ളത്‌. ചെറിയ സ്‌ക്രീനും ഉണ്ടാകും. ഇതിന്‌ മൂന്ന്‌ വര്‍ഷംവരെ ഉപയോഗിക്കാന്‍ കഴിയുന്ന ചെറിയ ബാറ്ററിയും ഉണ്ടാകും. വിസാ കാര്‍ഡ്‌ ലഭിക്കുമ്പോള്‍ കിട്ടുന്ന പിന്‍കോഡ്‌ ഉപഭോക്താവ്‌ ഈ കാര്‍ഡില്‍ ടൈപ്പ്‌ ചെയ്യണം. അപ്പോള്‍ കുറേ അക്ഷരങ്ങളും അകലങ്ങളുമുള്ള രഹസ്യപാസ്‌വേര്‍ഡ്‌ ലഭിക്കും.
ഈ രഹസ്യപാസ്‌വേര്‍ഡ്‌ ടൈപ്പ്‌ ചെയ്‌താല്‍ മാത്രമേ ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ നടത്താന്‍ കഴിയൂ. ഓരോ പ്രവാശ്യവും ലഭിക്കുന്ന രഹസ്യപാസ്‌വേര്‍ഡ്‌ വ്യത്യസ്‌തമായിരിക്കും. കാര്‍ഡിന്റെ പിന്‍ അറിയുന്ന വ്യക്തിക്കുമാത്രമേ ഇത്‌ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ