ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ദൈവങ്ങള്‍ക്ക്‌ ഓഹരി വിപണിയില്‍ കാര്യമില്ല: ഹൈക്കോടതി

Buzz It
2010, ജൂലൈ 18, ഞായറാഴ്‌ച

മുംബൈ: ഹിന്ദു ദൈവങ്ങള്‍ ക്ഷേത്രത്തില്‍ ഇരുന്നാല്‍ മതിയെന്നും അവര്‍ ഓഹരി വിപണിയില്‍ ഇടപെടേണ്ടതില്ലെന്നും മുംബൈ ഹൈക്കോടതി. ദൈവങ്ങളുടെ പേരില്‍ ഡീമാറ്റ്‌ അക്കൗണ്ട്‌ തുടങ്ങാന്‍ അനുവദിക്കണമെന്ന്‌ അഭ്യര്‍ത്ഥിച്ച്‌ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ്‌ ഹൈക്കോടതി ജഡ്‌ജിമാരായ പി ബി മജുംദാര്‍, രാജേന്ദ്ര സാവന്ത്‌ എന്നിവര്‍ ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്‌.
മുംബൈയിലെ ഗണപതി പഞ്ചായതം സന്‍സ്ഥാന്‍ ആണ്‌ ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്‌. ദൈവമായ ഗണപതി, ചിന്തമനേശ്വര്‍ദേവ്‌, ചിന്താമനേശ്വരിദേവി, സൂര്യനാരായണദേവ്‌, ലക്ഷ്‌മി നാരായണ ദേവ്‌ എന്നിവരാണ്‌ ഡയറക്ടര്‍ ബോര്‍ഡിലുള്ളത്‌. എല്ലാവരുടേയും മപരില്‍ പാന്‍ കാര്‍ഡുണ്ടെന്നും അതിനാല്‍ ഗണപതിയുടെ പേരില്‍ ഡീമാറ്റ്‌ അക്കൗണ്ട്‌ തുടങ്ങാന്‍ അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.
പാന്‍ കാര്‍ഡ്‌ ഉള്ള എല്ലാവര്‍ക്കും ഡീമാറ്റ്‌ അക്കൗണ്ട്‌ തുടങ്ങാന്‍ അനുവാദം നല്‍കാന്‍ നാഷണല്‍ സെക്യൂരിറ്റി ഡെപോസിറ്റോറി ലിമിറ്റഡിന്‌ ബാധ്യതയില്ലെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. ദൈവങ്ങളുടെ പേരില്‍ ഡീമാറ്റ്‌ അക്കൗണ്ട്‌ അനുവദിക്കാനാവില്ല. ഈ അക്കൗണ്ടില്‍ എന്തെങ്കിലും കള്ളത്തരം നടന്നാല്‍ ഏത്‌ ദൈവത്തിനെതിരെ നടപടിയെടുക്കുമെന്നും കോടതി ചോദിച്ചു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ