ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

വിക്കിലീക്‌സ്‌ സിനിമയാകുന്നു

Buzz It
2011, ജനുവരി 23, ഞായറാഴ്‌ച

ന്യൂയോര്‍ക്ക്‌: വിക്കിലീക്‌സ്‌ സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിന്റെ ജീവിതം ഹോളിവുഡ്‌ സിനിമയാകുന്നു. അസാഞ്ചിന്റെ ജീവചരിത്രം പുറത്തിറങ്ങുന്നുവെന്ന അറിയിപ്പ്‌ വന്നതിന്‌ തൊട്ടുപിറകേയാണ്‌ ഇത്‌ സിനിമയാക്കാനുള്ള തീരുമാനം. നിര്‍മാതാവ്‌ ബാരി ജോസഫ്‌സണ്‍ ഇതിനുള്ള അവകാശം അസാഞ്ചില്‍നിന്നും വാങ്ങിക്കഴിഞ്ഞു.
അസാഞ്ചിനെക്കുറിച്ച്‌ ഓസ്‌ട്രേലിയന്‍ പത്രപ്രവര്‍ത്തകനായ ആന്‍ഡ്രൂ ഫ്‌ളവര്‍ എഴുതുന്ന ബുക്കിന്‌ `ദ മോസ്‌റ്റ്‌ ഡെയ്‌ഞ്ചറസ്‌ മാന്‍ ഇന്‍ ദ വേള്‍ഡ്‌' എന്നാണ്‌ പേരിട്ടിരിക്കുന്നത്‌. അസാഞ്ചിന്റെ കുട്ടിക്കാലം മുതല്‍ ഇതുവരെയുള്ള ജീവിതമാണ്‌ ബുക്കില്‍ വരച്ചുകാട്ടുന്നത്‌.
2006 ല്‍ വിക്കിലീക്‌സ്‌ സ്ഥാപിക്കുന്നതും തുടര്‍ന്ന്‌ രഹസ്യ രേഖകള്‍ എങ്ങനെയൊക്കെ ചോര്‍ത്തിയെന്നതും വിശദമായിതന്നെ ബുക്കില്‍ പറയുമെന്നാണ്‌ സൂചന. ഈ വിവരങ്ങള്‍ അതേപോലെതന്നെ സിനിമയിലും ചിത്രീകരിക്കാനാണ്‌ നീക്കം. വിക്കിലീക്‌സിനും തനിക്കുമെതിരായ നിയമനടപടികള്‍ നേരിടാന്‍ ഇതിലൂടെ ലഭിക്കുന്ന പണം ഉപയോഗിക്കുമെന്നാണ്‌ അസാഞ്ച്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ