ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

എന്നെ തടയാന്‍ സൂപ്പര്‍ താരങ്ങള്‍ക്കാവില്ല: പൃഥിരാജ്‌

Buzz It
2010, ഡിസംബർ 8, ബുധനാഴ്‌ച

കൊച്ചി: മലയാള സിനിമയില്‍ കഴിവുള്ള യുവതാരങ്ങളുടെ വളര്‍ച്ച തടയാന്‍ സൂപ്പര്‍ താരങ്ങള്‍ക്കാവില്ലെന്ന്‌ നടന്‍ പൃഥിരാജ്‌. കഴിവില്ലാത്തവരെ വളര്‍ത്താനും അവര്‍ക്ക്‌ കഴിയില്ലെന്നും ഒരു സിനിമാ വാരികയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പൃഥിരാജ്‌ പറഞ്ഞു.
സൂപ്പര്‍ താരങ്ങളുടെ ഭാഗത്തുനിന്നും പ്രോത്സാഹനമൊന്നും തനിക്ക്‌ ലഭിച്ചിട്ടില്ല. ഇക്കാര്യം ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്‌. രാവണ്‍ റിലീസായപ്പോള്‍ രജനീകാന്ത്‌ വിളിച്ച്‌ ഒരു മണിക്കൂറാണ്‌ എന്നോട്‌ സംസാരിച്ചത്‌. അതുപോലുള്ള പ്രോത്സാഹനമൊന്നും മലയാള സിനിമയില്‍ സൂപ്പര്‍ താരങ്ങളില്‍നിന്നും ലഭിച്ചിട്ടില്ല.
കഴിവുള്ളവര്‍ എവിടെയായാലും വളരും. അക്കാര്യത്തില്‍ സംശയമൊന്നും വേണ്ട. എന്നെ നോക്കു. ഈ പ്രായത്തില്‍തന്നെ എന്നെ ആളുകള്‍ സൂപ്പര്‍താരമെന്ന്‌ വിളിക്കുന്നില്ലേ. വളരെ വേഗത്തില്‍ വളരാന്‍ എനിക്ക്‌ സാധിച്ചില്ലേ. എന്റെ ആദ്യചിത്രമായ നന്ദനം പുറത്തിറങ്ങും മുമ്പുതന്നെ അഞ്ച്‌ സിനിമകളിലേക്കാണ്‌ ഓഫര്‍ ലഭിച്ചത്‌.
ഞാന്‍ ഇങ്ങനെ വളര്‍ന്നാല്‍ ശരിയാകില്ലെന്ന്‌ തോന്നിയതുകൊണ്ടാകാം ചിലരൊക്കെ എന്നെ അഹങ്കാരിയെന്ന്‌ വിശേഷിപ്പിക്കുന്നത്‌. എന്റെ സിനിമകള്‍ വിജയിക്കുമ്പോള്‍ നോട്ടത്തിലും ഭാവത്തിലുമൊക്കെ എനിക്ക്‌ ധാര്‍ഷ്ട്യമുണ്ടെന്ന്‌ മുദ്രകുത്തപ്പെടുകയാണ്‌. അഹങ്കാരി, ധിക്കാരി തുടങ്ങിയ വിശേഷണങ്ങളൊക്കെ ഞാനിപ്പോള്‍ ആസ്വദിച്ചു തുടങ്ങിയെന്നും പൃഥിരാജ്‌ പറയുന്നു.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ