ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഗാംഗുലിക്ക്‌ ടീം ഇന്ത്യയുടെ കോച്ചാവണം

Buzz It
2011, ഫെബ്രുവരി 8, ചൊവ്വാഴ്ച

കൊല്‍ക്കത്ത: അന്താരാഷ്‌ട്ര ക്രിക്കറ്റ്‌ രംഗത്തുനിന്നും തന്നെ പടിയിറക്കി പിണ്ഡം വച്ചവര്‍ക്കു മുന്നില്‍ വീണ്ടും നെഞ്ചുവിരിച്ചു നില്‍ക്കാന്‍ സൗരവ്‌ ഗാംഗുലിക്ക്‌ ആശ. ഐ പി എല്ലിന്റെ വാതില്‍പോലും കൊട്ടിയടയ്‌ക്കപ്പെട്ട സ്ഥിതിക്ക്‌ പരിശീലകന്റെ വേഷത്തിലേക്ക്‌ ചുവടുമാറ്റാനാണ്‌ ഗാംഗുലി ആഗ്രഹിക്കുന്നത്‌. ഏതെങ്കിലും ഐ പി എല്‍ ടീമിന്റേയോ പ്രാദേശിക ക്ലബിന്റെയോ അല്ല, ഇന്ത്യന്‍ ടീമിന്റെ പരിശീലകനെന്ന കുപ്പായമാണ്‌ ഗാംഗുലിയുടെ പുതിയ ആഗ്രഹം.
ഗാംഗുലി ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകുന്നത്‌ അത്രയെളുപ്പമല്ല. ഗാംഗുലിയെ ടീമില്‍നിന്നും ചവിട്ടിപ്പുറത്താക്കിയവര്‍ തന്നെയാണ്‌ ടീമിലും ബി സി സി ഐയുടെ ഇടനാഴികളിലുമൊക്കെ ഇപ്പോഴുമുള്ളത്‌. അതുകൊണ്ടുതന്നെ ഗാംഗുലിയുടെ മോഹങ്ങള്‍ മുളയിലേ നുള്ളാനുള്ള ജാഗ്രതമറുവിഭാഗവും കാട്ടും. ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കുന്ന പ്രകൃതക്കാരനായ ഗാംഗുലി ഈ സ്വപ്‌നം എങ്ങനെ സാക്ഷാത്‌കരിക്കുമെന്ന്‌ കാത്തിരുന്നുതന്നെ കാണാണം.
ഒരു അഡ്‌മിനിസ്‌ട്രേറ്ററുടെ വേഷത്തിലേക്ക്‌ ചുവടുമാറ്റുന്നതിന്‌ മാനസികമായി താന്‍ തയ്യാറെടുക്കുകയാണെന്ന്‌ ഗാംഗുലി പറഞ്ഞു. ബംഗാള്‍ ക്രിക്കറ്റ്‌ അസോസിയേഷന്റെ ഭാഗമായി നിന്ന്‌ പ്രവര്‍ത്തിക്കാനാണ്‌ ഇഷ്ടം.. ഒപ്പം ഇന്ത്യന്‍ ടീമിന്റെ പരിശീലകനാവണമെന്നും ആഗ്രഹമുണ്ട്‌. ഏതെങ്കിലും ഐ പി എല്‍ ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ വര്‍ഷം താന്‍ കളത്തിലുണ്ടാവില്ല. രഞ്‌ജി അടക്കമുള്ള പ്രാദേശിക മത്സരങ്ങളിലും താന്‍ ഉണ്ടാവില്ലെന്നും ഗാംഗുലി പറഞ്ഞു.

RELATED STORIES

1 comments:

sujith പറഞ്ഞു...

best wishes

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ