ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സൂപ്പര്‍തര പദവിയില്‍ അര്‍ത്ഥമില്ല: ദിലീപ്‌

Buzz It
2011, ഫെബ്രുവരി 13, ഞായറാഴ്‌ച

കോട്ടയം: സൂപ്പര്‍സ്‌റ്റാര്‍ പദവിയ്‌ക്ക്‌ ഒരു അര്‍ത്ഥവുമില്ലെന്ന്‌ നടന്‍ ദിലീപ്‌. പദവികളിലൊന്നും ഒരു കാര്യവുമില്ല. അതുകൊണ്ടുതന്നെ തനിക്ക്‌ ആരോടും മത്സരവുമില്ലെന്ന്‌ ഒരു വനിതാ മാസികയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ ദിലീപ്‌ വ്യക്തമാക്കി.
ദിലീപ്‌ എന്നൊരു നടന്‍ ഇവിടെ ജീവിച്ചിരുന്നുവെന്ന്‌ നാളെയും ആള്‍ക്കാര്‍ പറയണം. അത്രയേയുള്ളൂ തന്റ ആഗ്രഹം. സിനിമ രംഗത്തു വരുമ്പോള്‍ ഏറെ പരിഹാസവും അവഹേളനവും നേരിടേണ്ടിവന്ന വ്യക്തിയാണ്‌ ഞാന്‍. പൊക്കമില്ല, ഗ്ലാമറില്ല, മിമിക്രികാണിക്കാനേ അറിയൂ... അങ്ങനെ പോകുന്നു പരിഹാസങ്ങള്‍. എന്തെങ്കിലും ചെയ്‌താല്‍ അത്‌ മോഹന്‍ലാലിനെയോ മമ്മൂട്ടിയേയോ അനുകരിച്ചതാണെന്ന്‌ പറയും.
അങ്ങനെയാണ്‌ അവര്‍ അഭിനയിക്കാത്ത വേഷംതേടി താന്‍ പോയത്‌. അത്തരം വേഷങ്ങള്‍ കണ്ടെത്തി വിജയിപ്പിക്കാനായി. എന്നെ പരിഹസിച്ചവരുടെ സിനിമകളില്‍പോലും അഭിനയിക്കുകയും അതൊക്കെ വിജയിപ്പിക്കുകയും ചെയ്‌തു. കഠിനാധ്വാനം കൊണ്ടാണ്‌ ഇത്‌ സാധിച്ചതെന്നും ദിലീപ്‌ പറഞ്ഞു.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ