ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

12 ദിവസം; തരൂരിന്‌ കിട്ടിയത്‌ 13.5 ലക്ഷം രൂപ

Buzz It
2011, ഫെബ്രുവരി 13, ഞായറാഴ്‌ച

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത്‌ സംഘാടകസമിതി അംഗമയതിലൂടെ മുന്‍ കേന്ദ്രമന്ത്രിയും എം പിയുമായ ശശി തരൂരിനും കിട്ടി 13.5 ലക്ഷം രൂപ. ഗയിംസ്‌ വില്ലേജില്‍ 12 ദിവസം സന്ദര്‍ശിച്ചുപോയതിനുള്ള ഫീസായാണ്‌ ഈ തുക തരൂരിന്‌ ലഭിച്ചതെന്ന്‌ സി എ ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എച്ച്‌ ഡി എഫ്‌ സി ബാങ്കിന്റെ ദുബായ്‌ ശാഖ വഴി ഈ പണം തരൂര്‍ കൈപ്പറ്റുകയും ചെയ്‌തു.
തരൂരിന്റെ അന്താരാഷ്‌ട്ര ബന്ധങ്ങളും പേരും കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ പ്രചരണത്തിന്‌ ഉപയോഗിക്കാനായാണ്‌ അദ്ദേഹത്തെയും സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തിയത്‌. മാസത്തില്‍ നാല്‌ ദിവസമെന്ന കണക്കില്‍ മൂന്ന്‌ മാസമാണ്‌ തരൂര്‍ ഗെയിംസ്‌ വില്ലേജില്‍ എത്തിയ്‌. 2008 ഒക്‌ടോബര്‍, നവംബര്‍, 2009 ജനുവരി മാസങ്ങളിലായിരുന്നു ഇത്‌. ഇതിനുള്ള സിറ്റിംഗ്‌ ഫീയായി ഒരു ദിവസം 2,500 ഡോളറെന്ന കണക്കില്‍ 30,000 ഡോളറാണ്‌ തരൂര്‍ കൈപ്പറ്റിയതെന്ന്‌ സി എ ജി ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ഇതില്‍ അപാകതയൊന്നുമില്ലെന്നാണ്‌ ശശി തരൂരിന്റെ വിശദീകരണം. കണ്‍സള്‍ട്ടന്റായാണ്‌ താന്‍ പ്രവര്‍ത്തിച്ചത്‌. അതിന്‌ ലഭിച്ച പ്രതിഫലം തുലോം കുറവാണ്‌. അന്താരാഷ്‌ട്ര തലത്തില്‍ ഒരു പ്രഭാഷണത്തിന്‌ പോയാല്‍ ലഭിക്കുന്ന തുക പോലുമില്ല ഇത്‌. പണം ദുബായ്‌ ബാങ്ക്‌ വഴി മാറിയെടുത്തിലും തെറ്റില്ല. വിദേശബാങ്ക്‌ അക്കൗണ്ടുകള്‍ താന്‍ ഇപ്പോഴും നിലനിര്‍ത്തുന്നുണ്ടെന്നും തരൂര്‍ പറഞ്ഞു.

RELATED STORIES

1 comments:

അജ്ഞാതന്‍ പറഞ്ഞു...

oru thiruth
Bank HSBC aanu

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ