ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കോമണ്‍വെല്‍ത്ത്‌ അഴിമതി: സി എ ജിയുടെ റിപ്പോര്‍ട്ട്‌ കേന്ദ്രം മുക്കി

Buzz It
2010, ഓഗസ്റ്റ് 1, ഞായറാഴ്‌ച

ന്യൂഡല്‍ഹി: കോമണ്‍ വെല്‍ത്ത്‌ ഗയിംസ്‌ നടത്തിപ്പുമായി ബന്ധപ്പെട്ട്‌ വന്‍തോതില്‍ അഴിതി നടക്കുന്നതായി സി ആന്‍ഡ്‌ എ ജി ഒരുവര്‍ഷം മുമ്പേ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട്‌ ഡല്‍ഹി സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും ഒരുവര്‍ഷം മുമ്പേ സി എ ജി സമര്‍പ്പിച്ചതുമാണ്‌. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട്‌ മുക്കുകയാണ്‌ ചെയ്‌തത്‌.
സി എ ജി റിപ്പോര്‍ട്ട്‌ ലഭിച്ചാല്‍ അത്‌ പാര്‍ലമെന്റിന്റെ മേശപ്പുറത്ത്‌ വയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥരാണ്‌. എന്നാല്‍ ഒരു വര്‍ഷം മുമ്പ്‌ ലഭിച്ച ഈ റിപ്പോര്‍ട്ട്‌ ഇനിയും പാര്‍ലമെന്റില്‍ വച്ചിട്ടില്ല. ഇത്തരമൊരു റിപ്പോര്‍ട്ടിനെക്കുറിച്ച്‌ അവിടെ സൂചിപ്പിക്കാന്‍ പോലും യു പി എ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌, ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്‌, ഓര്‍ഗനൈസിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ സുരേഷ്‌ കല്‍മാഡി എന്നിവര്‍ക്ക്‌ അന്ന്‌ സി എ ജി തന്റെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും നല്‍കിയിരുന്നു. അന്നേ നടപടിയെടുത്തിരുന്നെങ്കില്‍ അനാവശ്യ കാലതാമസവും അഴിമതിയും ഒഴിവാക്കാനാവുമായിരുന്നുവെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.
2009 ജൂലൈയിലായിരുന്നു സി എ ജി റിപ്പോര്‍ട്ട്‌ നല്‍കിയത്‌. കോമണ്‍വെല്‍ത്ത്‌ ഗയിംസ്‌ സംഘാടനം ഇന്ത്യയ്‌ക്ക്‌ അനുവദിച്ചുകിട്ടിയിട്ട്‌ രണ്ട്‌ വര്‍ഷം പൂര്‍ത്തിയായ വേളയിലായിരുന്നു അത്‌. സംഘാടക സമിതിയുടെ പോക്ക്‌ ശരിയല്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമാണെന്നും ആ റിപ്പോര്‍ട്ടില്‍ സി എ ജി ചൂണ്ടിക്കാട്ടിയിരുന്നു

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ