ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഡങ്കന്‍ ഫ്‌ളെച്ചര്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം കോച്ച്‌

Buzz It
2011, ഏപ്രിൽ 27, ബുധനാഴ്‌ച

മുംബൈ: ഇംഗ്ലണ്ട്‌ ക്രിക്കറ്റ്‌ ടീമിന്റെ മുന്‍കോച്ച്‌ ഡങ്കണ്‍ ഫ്‌ളെച്ചര്‍ ഇന്ത്യന്‍ ടീമിന്റെ പുതിയ കോച്ച്‌. ഇന്ത്യയയ്‌ക്ക്‌ ലോകകപ്പ്‌ നേടിക്കൊടുത്ത കോച്ച്‌ ഗാരികേഴ്‌സറ്റന്റെ പിന്‍ഗാമിയായാണ്‌ ഫ്‌ളെച്ചറെ ബി സി സി ഐ നിയമിച്ചത്‌. ആന്‍ഡി ഫ്‌ളവറുടെ പേരാണ്‌ നേരത്തേ കേട്ടിരുന്നത്‌. എന്നാല്‍ നറുക്ക്‌ വീണത്‌ സിംബാബ്‌വേയ്‌ക്കാരനായ ഫ്‌ളെച്ചര്‍ക്കാണ്‌.
1999, 2007 വര്‍ഷങ്ങളില്‍ ഇംഗ്ലണ്ട്‌ ടീമിന്റെ കോച്ചായിരുന്നു ഫ്‌ളെച്ചര്‍. 1983 ലെ ലോകകപ്പില്‍ സിംബാബ്‌വേ ടീമിന്റെ നായകനുമായിരുന്നു. രണ്ടുവര്‍ഷത്തേയ്‌ക്കാണ്‌ ബി സി സി ഐയുമായി ഫ്‌ളെച്ചര്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്‌. ഇന്ത്യന്‍ ടീമിന്റെ വെസ്‌റ്റ്‌ ഇന്‍ഡീസ്‌ പര്യടനത്തിനു ശേഷമാവും ഫ്‌ളെച്ചര്‍ ചുമതലയേല്‍ക്കുക. നേരത്തേയുള്ള ചില ജോലികള്‍ തീര്‍ക്കാനുള്ളതിനാല്‍ കൂടുതല്‍ സമയം ഫ്‌ളെച്ചര്‍ ആവശ്യപ്പെടുകയായിരുന്നു.
കേഴ്‌സറ്റണ്‍ മടങ്ങിയെങ്കിലും അദ്ദേഹത്തിനൊപ്പം വന്ന ബൗളിംഗ്‌ കോച്ച്‌ എറിക്‌ സിമ്മണ്‍സ്‌ ആ സ്ഥാനത്ത്‌ തുടരും. അദ്ദേഹവുമായുള്ള കരാര്‍ പുതുക്കുന്നുണ്ട്‌.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ