ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സച്ചിനോ!!! താത്‌പര്യമില്ല: അസര്‍

Buzz It
2011, ഫെബ്രുവരി 16, ബുധനാഴ്‌ച

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ്‌ ഇതിഹാസമായ സച്ചിന്‍ തെന്‍ഡുല്‍ക്കറെക്കുറിച്ച്‌ ഒന്നും സംസാരിക്കാന്‍ താത്‌പര്യമില്ലെന്ന്‌ മുന്‍ക്യാപ്‌ടന്‍ മുഹമ്മദ്‌ അസറുദ്ദീന്‍. ക്രിക്കറ്റിലുള്ള ചിലരെക്കുറിച്ച സംസാരിക്കാന്‍ എനിക്ക്‌ താത്‌പര്യമില്ല. അക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നയാളാണ്‌ സച്ചിന്‍.
ക്രിക്കറ്റൊക്കെ ഉപേക്ഷിച്ച്‌ ഞാനിപ്പോള്‍ മറ്റൊരു മേഖലയിലാണ്‌. ആകെ ബന്ധമുള്ള ക്രിക്കറ്റര്‍ കപില്‍ ദേവാണ്‌. അദ്ദേഹത്തെ എനിക്ക്‌ ഇഷ്ടമാണ്‌. മറ്റുള്ളവരുമായി അദ്ദേഹം ഇടപെടുന്ന രീതി അതിശയിപ്പിക്കുന്നതാണ്‌.
സച്ചിന്‍ ക്യാപ്‌ടനായിരുന്നപ്പോള്‍ ഞാന്‍ പിന്തുണ നല്‍കിയില്ലെന്ന ആരോപണം കഴമ്പില്ലാത്തതാണ്‌. ആ കാലത്ത്‌ ടീമില്‍ മറ്റേതൊരു അംഗവും നേടിയതിനെക്കാള്‍ റണ്‍ ഞാന്‍ സ്‌കോര്‍ ചെയ്‌തിട്ടുണ്ട്‌. കണക്കുകള്‍ പരിശോധിച്ചാല്‍ നിങ്ങള്‍ക്ക്‌ അത്‌ മനസിലാകും. ഏകദിനത്തിലും ടെസ്‌റ്റിലും അതായിരുന്നു അവസ്ഥ.
സച്ചിന്‍ നല്ല ക്യാപ്‌ടന്‍ ആകാതെ പോയത്‌ അങ്ങനെ ആകാന്‍ സച്ചിന്‍ ആഗ്രഹിച്ചിരുന്നില്ലെന്നതുകൊണ്ടാണ്‌. തത്‌കാലം ഇതില്‍കൂടുതലൊന്നും പറയാനില്ലെന്നും അസറുദ്ദീന്‍ വ്യക്തമാക്കി.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ