ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സച്ചിന്‍ എന്നെ അതിശയിപ്പിച്ച ബൗളര്‍: കുംബ്ലെ

Buzz It
2011, ഫെബ്രുവരി 10, വ്യാഴാഴ്‌ച

ബാംഗ്ലൂര്‍: ബാറ്റ്‌സ്‌മാനെന്ന നിലയിലല്ല, മറിച്ച്‌ ബൗളര്‍ എന്ന നിലയിലാണ്‌ സച്ചിന്‍ തന്നെ അതിശയിപ്പിച്ചതെന്ന്‌ ഇന്ത്യയുടെ മുന്‍ സ്‌റ്റാര്‍ ബൗളര്‍ അനില്‍ കുംബ്ലെ. അതിശയിപ്പിക്കുന്ന ബൗളിംഗ്‌ ആണ്‌ സച്ചിന്റേത്‌. പലപ്പോഴും സച്ചിനിലെ ബൗളറോട്‌ അസൂയ തോന്നിയിട്ടുണ്ടെന്നും കുംബ്ലെ തുറന്നു പറഞ്ഞു.
സുരേഷ്‌ മേനോന്‍ എഡിറ്റ്‌ ചെയ്‌ത `സച്ചിന്‍ എ ജീനിയസ്‌ അണ്‍പ്ലഗ്‌ഡ്‌' ആദ്യപ്രതി ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു കുംബ്ലെ. സച്ചിന്‍ പന്തെറിയാന്‍ വരുമ്പോള്‍ എന്ത്‌ തരം ബോളാണ്‌ വരുകയെന്ന്‌ പ്രവചിക്കാനാവില്ല. ഗൂഗ്‌ളി എറിയുന്നതിന്റെ തൊട്ടുപിറകേ ഗെല്‌ ബ്രേഗ്‌ പന്തെറിയും. ബൗളിംഗ്‌ ആക്ഷനില്‍ പക്ഷേ ഒരു വ്യത്യാസവുമുണ്ടാകില്ല. രണ്ടുപന്തും ഒരേ വിഡ്‌ത്തിലാകും എറിയുക. പന്ത്‌ പിച്ച്‌ ചെയ്‌തശേഷമേ അതിന്റെ ഗതി അറിയാനാവൂ.
സച്ചിനിലെ ബൗളറെ തേച്ചുമിനിക്കാന്‍ തന്റെ സഹായം ഒരിക്കലും വേണ്ടിവന്നിട്ടില്ല. അതേസമയം സച്ചിന്റെ ശതകങ്ങളില്‍ പലപ്പോഴും സച്ചിന്‌ കൂട്ടായി നിന്നത്‌ ഞാനായിരുന്നു, ആദ്യ സെഞ്ച്വറിയില്‍ ഉള്‍പ്പെടെ. അതില്‍ അഭിമാനമുണ്ടെന്നും കുംബ്ലെ പറഞ്ഞു.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ