ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

പപ്പുവിനെ കണ്ടെത്തി; ഇനി രതിനിര്‍വേദം

Buzz It
2011, ഫെബ്രുവരി 9, ബുധനാഴ്‌ച

തിരുവനന്തപുരം: രതിനിര്‍വേദത്തില്‍ പപ്പുവവായി അഭിനയിക്കുന്നതിന്‌ നടനെ കണ്ടെത്തി. യുവതാരം ശ്രീജിത്തയിരിക്കും പപ്പുവിന്റെ വേഷത്തില്‍ എത്തുക. ഫാസിലിന്റെ പുതിയ ചിത്രം ലിവിംഗ്‌ ടുഗെദറിലെ ഉപനായകനാണ്‌ ശ്രീജിത്ത്‌.
പപ്പുവിനെയും കണ്ടെത്തിയതോടെ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ഉടന്‍ ആരംഭിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചുകഴിഞ്ഞു. ഈ മാസം 25 ന്‌ ഷൂട്ടിംഗ്‌ ആരംഭിക്കും. 25 ദിവസം കൊണ്ട്‌ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. പത്മരാജന്റെ തിരക്കഥയില്‍ യാതൊരു മാറ്റവും ഉണ്ടാകില്ല. എന്നാല്‍ പശ്ചാത്തലം പുതിയതായിരിക്കും.
മലയാള സിനിമയില്‍ മാറ്റത്തിന്‌ വഴിയൊരുക്കിയ രതിനിര്‍വേദത്തില്‍ നായികയായ രതിചേച്ചിയായി എത്തുന്നത്‌ ശ്വേതാമേനോനാണ്‌. ശ്വേതയുടെ കാര്യത്തില്‍ മനരത്തേ തീരുമാനമായെങ്കിലും പപ്പുവിന്റെ വേഷത്തില്‍ അഭിനയിക്കാന്‍ പറ്റിയ ഒരാളെ തിരഞ്ഞുനടക്കുകയായിരുന്നു സംവിധായകന്‍ ടി കെ രാജീവ്‌ കുമാര്‍.
നിഷ്‌കളങ്കമായ ഒരു മുഖമായിരുന്നു സംവിധായകന്‍ തേടിയിരുന്നത്‌. അതേസമയം കൗമരക്കാരന്റെ വികാരവിവശതകള്‍ പ്രകടമാക്കാനും കഴിയണം. ഈ അന്വേഷണമാണ്‌ ഒടുവില്‍ ശ്രീജിത്തില്‍ എത്തിനിന്നത്‌. രതിനിര്‍വേദത്തില്‍ അഭിനയിച്ചവരില്‍ കെ പി എ സി ലളിത മാത്രമാണ്‌ രണ്ടാം സിനിമയിലും ഉണ്ടാവുക.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ